സിറ്റിഗോൾഡ് wow എക്സിബിഷൻ; ആദ്യ ആഴ്ചയിലെ നറുക്കെടുപ്പിലെ ഭാഗ്യശാലിക്ക് സമ്മാനം നൽകി

You are currently viewing സിറ്റിഗോൾഡ് wow എക്സിബിഷൻ;  ആദ്യ ആഴ്ചയിലെ നറുക്കെടുപ്പിലെ ഭാഗ്യശാലിക്ക് സമ്മാനം നൽകി

കാസർകോട്: സിറ്റിഗോൾഡ് wow (wedding of wonders) എക്സിബിഷനിൽ ആദ്യ ആഴ്ചയിലെ നറുക്കെടുപ്പിലെ ഭാഗ്യശാലിക്ക് സമ്മാനം നൽകി. മേൽപ്പറമ്പ് ഒരവങ്കര സ്വദേശി മുഹമ്മദ് ഫാസി ആണ് ആദ്യ ആഴ്ചയിലെ ഭാഗ്യശാലി.

കല്യാണ ആഘോഷവേളകളിലെ സുവർണ്ണ സ്വപ്നങ്ങൾക്ക് എന്നും നിറം പകർന്ന സിറ്റി ഗോൾഡ്, കാലത്തിൻ്റെ മാറ്റത്തിന് അനുസരിച്ച് പുതുപുത്തൻ ഡിസൈനിലുള്ള ലൈറ്റ് വെയിറ്റ് കളക്ഷനുകളുടെ അപൂർവ്വ ശേഖരങ്ങളുമാണ് ഈ എക്സിബിഷനിൽ ഒരുക്കിയിട്ടുള്ളത്.

ഒന്നരമാസം നീണ്ടുനിൽക്കുന്ന എക്സിബിഷനിലെ ആദ്യ ആഴ്ചയിലെ നറുക്കെടുപ്പാണ് ഇന്നലെ നടന്നത്. എക്സിബിഷൻ കാലയളവിൽ ചെയ്യുന്ന ഓരോ പർച്ചേസിനും ലക്കി ഡ്രോ കൂപ്പൺ ലഭിക്കുന്നതാണ്. ഏഴോളം അന്താരാഷ്ട്ര ബ്രാൻഡ് കളക്ഷനുകളുടെ വ്യത്യസ്ഥ ഗ്യാലറികളും ഈ എക്സിബിഷനിലുണ്ട്.

ഏറ്റവും ആകർഷകമായ ആനുകൂല്യങ്ങളാണ് എക്സിബിഷൻ മുന്നോട്ട് വെക്കുന്നത്. കൂടാതെ അഡ്വാൻസ് ബുക്കിംഗ് ചെയ്യുന്ന ഓരോ കല്യാണ പാർട്ടികൾക്കും ഏറ്റവും ആകർഷകമായ പണിക്കൂലി ഇളവ്കൂടി സിറ്റി ഗോൾഡ് വാഗ്ദാനം ചെയ്യുന്നു.

0Shares