ഓസ്‌കറിൽ തിളങ്ങി ഓപ്പൺ ഹൈമർ; മികച്ച നടൻ കിലിയൻ മർഫി, സംവിധായകൻ നോളൻ

You are currently viewing ഓസ്‌കറിൽ തിളങ്ങി ഓപ്പൺ ഹൈമർ; മികച്ച നടൻ കിലിയൻ മർഫി, സംവിധായകൻ നോളൻ

96-ാമത് ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനത്തിൽ തിളങ്ങി ഓപ്പൺ ഹൈമർ. ഏഴു പുരസ്‌കാരങ്ങളാണ് അവാർഡ് പ്രഖ്യാപനം പുരോ​ഗമിക്കുമ്പോൾ തന്നെ വാരിക്കൂട്ടിയത്. മികച്ച സംവിധായകൻ, നടൻ, ചിത്രം, സഹനടൻ, ഒറിജിനൽ സ്‌കോർ, എഡിറ്റർ, ഛായാഗ്രഹണം എന്നീ പുരസ്‌കാരങ്ങളാണ് ഓപ്പൺ ഹൈമർ വാരിക്കൂട്ടിയത്.

മികച്ച സംവിധായകനായി ക്രിസ്റ്റഫർ‌ നോളനെ തെരഞ്ഞെടുത്തപ്പോൾ മികച്ച നടൻ്റെ ഓസ്‌കാർ പുരസ്‌കാരം കിലിയൻ‌ മർഫിക്ക് ലഭിച്ചു. ഓപ്പൺ ഹൈമറിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം റോബർട്ട് ഡൗണി ജൂനിയറിന് ലഭിച്ചു. മികച്ച ഒറിജിനൽ സ്‌കോറിനുള്ള പുരസ്‌കാരം ഓപ്പൺ ഹൈമറിനാണ് ലഭിച്ചത്.

മികച്ച എഡിറ്ററിനുള്ളള പുരസ്‌കാരം ജെന്നിഫർ ലേം (ഓപ്പൺ ഹൈമർ), മികച്ച ഛായാഗ്രഹണം- ഹോയ്ട്ട് വാൻ ഹെയ്‌ടേമ (ഒപ്പൻ ഹൈമർ) എന്നിവരും നേടി.

13 നോമിനേഷനുകലും ആയാണ് ഓസ്‌കറിൽ ഓപ്പൺ ഹൈമർ എത്തിയത്. റോബർട്ട് ഡൗണി ജൂനിയറിൻ്റെ കരിയറിലെ ആദ്യ ഓസ്‌കാർ നേട്ടമാണ്. ഇതിനകം ഏഴ് ബാഫ്റ്റയും അഞ്ചു ഗോൾഡൺ ഗ്ലോബും വാരിക്കൂട്ടിയ ഓപൻ ഹൈമറിൽ തന്നെയാണ് ഓസ്‌കാറിലും താരമായിരിക്കുന്നത്. ആറ്റം ബോംബിൻ്റെ പിതാവ് ജെ റോബർട്ട് ഓപൻ ഹൈമറിൻ്റെ കഥ പറഞ്ഞ ചിത്രമാണ് ഓപ്പൺ ഹൈമർ.

0Shares