യു.പിയിൽ നടന്നത് വൻ മോഷണം; കാഡ്ബറി ഗോഡൗണിൽ നിന്നും കവർന്നത് 17 ലക്ഷം രൂപയുടെ ചോക്ലേറ്റുകൾ

  • Post category:news
  • Reading time:1 min read
You are currently viewing യു.പിയിൽ നടന്നത് വൻ മോഷണം; കാഡ്ബറി ഗോഡൗണിൽ  നിന്നും കവർന്നത്  17 ലക്ഷം രൂപയുടെ ചോക്ലേറ്റുകൾ

യു.പിയുടെ തലസ്ഥാനമായ ലഖ്‌നൗവിൽ വൻ മോഷണം. ഇത്തവണ ലക്ഷങ്ങൾ വിലമതിക്കുന്ന ചോക്ലേറ്റുകളുമാണ് മോഷണം പോയത്. നഗരത്തിലെ ചിൻഹട്ടിലെ ദേവ്‌രാജി വിഹാർ ഏരിയയിലെ കാഡ്ബറി ഗോഡൗണിൽ നിന്നാണ് 17 ലക്ഷം രൂപയുടെ ചോക്ലേറ്റുകൾ കവർന്നത്.

തെളിവ് നശിപ്പിക്കാൻ സി.സി.ടി.വിയും ഡി.വി.ആറും മോഷ്ടാക്കൾ കൊണ്ടുപോയി. ഓഗസ്റ്റ് 15ന് രാത്രിയാണ് സംഭവം. ഗോഡൗണിൻ്റെ വാതിൽ തുറന്ന് കിടക്കുന്നത് അയൽവാസികളാണ് ആദ്യം കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസിലാക്കിയത്.

മോഷണ സംഭവവുമായി ബന്ധപ്പെട്ട് ചിൻഹട്ട് പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കാഡ്ബറിയുടെ വിതരണക്കാരൻ രാജേന്ദ്ര സിംഗ് സിദ്ധു പറയുന്നു. പൊലീസ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിന് നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

0Shares