ചിത്താരി സൗത്ത് ജി.എൽ.പി സ്‌കൂൾ പുതിയ കെട്ടിടത്തിൻ്റെ ശിലസ്ഥാപനം നിർവ്വഹിച്ചു

You are currently viewing ചിത്താരി സൗത്ത് ജി.എൽ.പി സ്‌കൂൾ പുതിയ കെട്ടിടത്തിൻ്റെ ശിലസ്ഥാപനം നിർവ്വഹിച്ചു

ബേക്കൽ / കാസർകോട്: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ചിത്താരി സൗത്ത് ജി.എൽ.പി സ്‌കൂളിന് അനുവദിച്ച കെട്ടിടത്തിൻ്റെ ശിലസ്ഥാപന കർമ്മം നടന്നു. ഇ.ചന്ദ്രശേഖരൻ എം.എൽ.എ ശിലസ്ഥാപന കർമ്മം നിർവ്വഹിച്ചു. അജാനൂർ പഞ്ചായത്ത്‌ പ്രസിഡണ്ട് ടി.ശോഭയുടെ അധ്യക്ഷയായി.

കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് കെ.മണികണ്ഠൻ, അജാനൂർ പഞ്ചായത്ത്‌ വൈസ്. പ്രസിഡണ്ട് കെ സബീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ ഉമ്മർ, നിർമിതി കേന്ദ്ര ഡയറക്ടർ രാജ്‌മോഹൻ, പി.ടി.എ പ്രസിഡണ്ട് സുബൈർ എം.കെ,‌ മുൻ എച്ച്.എം. പ്രഭാകരൻ, വികസന സമിതി ചെയർമാൻ അൻവർ ഹസ്സൻ, എം.പി.ടി.എ പ്രസിഡണ്ട് സുമയ്യ എന്നിവർ ആശംസകൾ അർപ്പിച്ചു.

വാർഡ് മെമ്പർ സി.കെ ഇർഷാദ് സ്വാഗതവും പ്രധാന അധ്യാപകൻ ശംസുദ്ധീൻ നന്ദിയും പറഞ്ഞു.

0Shares