പ്രതിഭകളുടെ മിന്നലാട്ടം ശാസ്ത്ര സത്യങ്ങളിൽ കൈവെച്ച്‌; ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവത്തിൽ വിസ്മയമുണർത്തി കുട്ടി ശാസ്ത്രജ്ഞർ

You are currently viewing പ്രതിഭകളുടെ മിന്നലാട്ടം ശാസ്ത്ര സത്യങ്ങളിൽ കൈവെച്ച്‌; ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവത്തിൽ വിസ്മയമുണർത്തി കുട്ടി ശാസ്ത്രജ്ഞർ

കലർപ്പില്ലാത്ത വാർത്തകൾ

പീതാംബരൻ കുറ്റിക്കോൽ

കാസർകോട്: ശാസ്ത്രത്തിന് മനുഷ്യ വർഗ്ഗത്തോളം തന്നെ പഴക്കമുണ്ടാകാം, ശാസ്ത്രീയ യുക്തിയുടെ ആദ്യകാല പുരാവസ്തു തെളിവുകളിൽ ചിലത് പതിനായിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ്.
ശാസ്ത്ര സത്യങ്ങളിൽ കൈവെച്ച പ്രതിഭകളുടെ മിന്നലാട്ടം ദർശിച്ച ഇനങ്ങളുമായി കുട്ടി ശാസ്ത്രജ്ഞർ മികവു തെളിയിച്ചപ്പോൾ ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവത്തിൽ വിസ്മയമുണർത്തി. ബുധനാഴ്‌ച ഗണിത– സാമൂഹിക ശാസ്ത്ര- ഐ.ടി മേളകളുമാണ് നടന്നത്.

അറിവ് കെട്ടിപ്പടുക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്ന ചിട്ടയായ ശ്രമമാണ് ശാസ്ത്രം. അതാണ് സ്‌കൂൾ വിദ്യാർത്ഥികൾ മേളയിൽ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയമായത്. പ്രപഞ്ചത്തെക്കുറിച്ചുള്ള പരീക്ഷണാത്മക വിശദീകരണങ്ങളുടെയും പ്രവചനങ്ങളുടെയും രൂപത്തിലാണ് ശാസ്ത്ര പ്രവർത്തനങ്ങൾ.

വ്യാഴാഴ്ച രാവിലെ മുതൽ പ്രവൃത്തി പരിചയമേളയും ശാസ്ത്രമേളയും നടന്നു. ഇതിന് പുറമേ സംഘാടക സമിതിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും പൊതുജനങ്ങൾക്കും ശാസ്ത്ര അവബോധം വളർത്തി എടുക്കുന്നതിനായി വിവിധ സ്റ്റാളുകൾ ഒരുക്കി. മൂവായിരത്തോളം വിദ്യാർഥികളാണ് രണ്ടു ദിവസത്തെ മേളയിൽ പങ്കെടുത്തത്.

ഗണിത ശാസ്ത്രമേളയ്ക്ക് 331 വിദ്യാർഥികൾ

ശാസ്തമേളയുടെ ഭാഗമായി നടന്ന ഗണിത ശാസ്ത്രമേളയുടെ വിവിധ ഇനങ്ങളിലായി മത്സരിക്കാനെത്തിയത് 331 വിദ്യാർഥികൾ. നമ്പർ ചാർട്ട്, ജ്യോമൊട്രിക്കൽ ചാർട്ട്, സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ, പ്യൂവർ കൺസ്ട്രക്‌ഷൻ, പസിൽ ഗെയിംസ്, സിംഗിൾ പ്രോജക്ട്, ഗ്രൂപ്പ് പ്രോജക്ട്, ടീച്ചിങ് എയ്‌ഡ്‌ മാത്‍സ് മാഗസിൻ, മാത്‍സ് ക്വിസ് എന്നിവയിലാണ് മത്സരം നടന്നത്.

സാമൂഹിക –ഗണിത ശാസ്ത്ര, ഐ.ടിമേള കാസർകോട് ഉപജില്ല ജേതാക്കൾ

ജില്ലാ സ്‌കൂൾ ശാസ്ത്രമേളയിൽ സാമൂഹിക –ഗണിത ശാസ്ത്ര, ഐ.ടിമേളകളിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ മൂന്ന് മേളകളിലും ആതിഥേയരായ കാസർകോട് ഉപജില്ല ജേതാക്കളായി. മൂന്ന് മേളകളിലുമായി കാസർകോട് ഉപജില്ല 535 പോയിന്റുകളാണ് നേടിയത്.

462 പോയിന്റുകൾ നേടി ഹൊസ്ദുർഗ് ഉപജില്ല രണ്ടും 440 പോയിന്റുകൾ നേടി ചെറുവത്തൂർ മൂന്നും സ്ഥാനം നേടി. കുമ്പള (391), ബേക്കൽ (331) പോയിന്റുകളാണ് മൂന്ന് മേളകളിലുമായി ഉപജില്ലകൾ നേടിയത്.

ഗണിത ശാസ്ത്രമേള (264) സാമൂഹിക ശാസ്ത്ര മേള (150) ഐ.ടി മേള (121) പോയിന്റുകളാണ് കാസർകോട് ഉപജില്ലാ നേടിയത്. ഗണിത ശാസ്ത്രമേളയിൽ ഹൊസ്ദുർഗ് (234), കുമ്പള, ചെറുവത്തൂർ (225) ബേക്കൽ (214) പോയിന്റുകൾ നേടി. സാമൂഹിക ശാസ്ത്ര മേളയിൽ ഹൊസ്ദുർഗ് (141), ചെറുവത്തൂർ (116), കുമ്പള (105)ബേക്കൽ (61) പോയിന്റുകൾ നേടി.

0Shares