മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ വിവാഹ ചടങ്ങില്‍ കൊലക്കേസ് പ്രതി? ; ആരോപണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ വിവാഹ ചടങ്ങില്‍ കൊലക്കേസ് പ്രതി? ; ആരോപണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍

ഇന്ന് ക്ലിഫ് ഹൗസില്‍ നടന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ വിവാഹ ചടങ്ങില്‍ കൊലക്കേസ് പ്രതി പങ്കെടുത്തോയെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. ഫെയ്‌സ്ബുക്കിലൂടെയാണ് സന്ദീപ് വാര്യരുടെ ഈ ആരോപണം. തൃശ്ശൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഒറ്റപ്പിലാവ് സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി മുഹമ്മദ് ഹാഷിം ആണോ ക്ലിഫ് ഹൗസില്‍ നടന്ന മുഖ്യമന്ത്രിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തതെന്ന് ചിത്രം സൂചിപ്പിച്ചാണ് സന്ദീപ് വാര്യര്‍ സംശയം ഉന്നയിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത് നിലവിൽ കൊലക്കേസ് പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചു വരുന്ന പ്രതി മുഹമ്മദ് ഹാഷിം ആണോ ? മുഖ്യമന്ത്രി മറുപടി പറയണം. പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയാണോ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തത്?

തൃശ്ശൂരിൽ ആർഎസ്എസ് പ്രവർത്തകൻ ഒറ്റപ്പിലാവ് സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി മുഹമ്മദ് ഹാഷിം ക്ലിഫ് ഹൗസിൽ നടന്ന മുഖ്യമന്ത്രിയുടെ മകളുടെ വിവാഹച്ചടങ്ങിൽ സംബന്ധിച്ചുവോ?

കൊലക്കേസ് പ്രതി പരോളിലിറങ്ങി മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ചടങ്ങിൽ ഔദ്യോഗിക വസതിയിലെത്തി സംബന്ധിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കിയാൽ മതി.

https://www.facebook.com/Sandeepvarierbjp/posts/3966752323366504?__xts__%5B0%5D=68.ARC9vi3KQpbEcumH4k-rgMvyqxs1v-NkKRFhW0Wrigj0gNGYgI2kuv6NhpuFSYUWdydishaKlezN9isZ6sUiZJbbk0U_6A2dBlWnu0u5Q1g8_p1o-O-d-PMNC6YomtbE_4nU8pPNugjHwzTxjZ9qm4ZtnZEB-QKB6SeaKbTbgJaPXk5q0qNyI65N_7hcypS5k67TfP1ahk2MwJp5eohDS26aV7xS9k8PPEUjjpRvXx8LHj9HQYHz11n_oGg1KcaaU5KjcX8xQ_JR7-o6PjhSXoDdkxDzPveMfnboSQrAZCldu1VtkfrjuuiWB-y_0X8VGGTuYOPm3BR-a50y1lBevTiYkw&__tn__=-R
0Shares