സ്പീക്കർ സർക്കാരിന്‍റെ പാവ; തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് മേശ്‌ ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing സ്പീക്കർ സർക്കാരിന്‍റെ പാവ; തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് മേശ്‌ ചെന്നിത്തല

തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. സ്പീക്കർ സർക്കാരിന്‍റെ പാവയായി പ്രവർത്തിക്കുകയാണ്. കൂടുതൽ നേതാക്കൾക്കെതിരെ പ്രതികാര നടപടി പ്രതീക്ഷിക്കുന്നതായും നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തലയ്ക്കെതിരെയും അനധികൃത സ്വത്തു സമ്പാദന കേസിൽ കെ.എം ഷാജി എം.എൽ.എയ്ക്കെതിരേയും വിജിലൻസ് അന്വേഷണത്തിന് ഇന്ന് സ്പീക്കർ അനുമതി നൽകിയിരുന്നു. ബാർകോഴയിൽ ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തലിൽ കേസ് എടുത്ത് അന്വേഷണം വേണമെന്ന് ആഭ്യന്തര വകുപ്പ് ആവശ്യമുന്നയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു സ്പീക്കറുടെ നടപടി.

0Shares