കമ്മീഷന്‍ തട്ടിയെടുക്കാന്‍ അനുവദിക്കാത്തതിനാല്‍ വി.എസിനെ വികസന വിരോധിയാക്കി; മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing കമ്മീഷന്‍ തട്ടിയെടുക്കാന്‍ അനുവദിക്കാത്തതിനാല്‍ വി.എസിനെ വികസന വിരോധിയാക്കി; മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല

വികസന പദ്ധതികളുടെ മറവില്‍ കമ്പനികളില്‍ നിന്നും കമ്മീഷന്‍ തട്ടിയെടുക്കാന്‍ അനുവദിക്കാത്തത് കൊണ്ട് പിണറായി വിജയനും സി.പി.എമ്മും വി.എസ് അച്യുതാനന്ദനെ വികസന വിരോധിയാക്കിയെന്ന് രമേശ് ചെന്നിത്തല. വി.എസ് സര്‍ക്കാരിന്‍റെ കാലത്ത് വികസനപദ്ധതികള്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പാര്‍ട്ടി അദ്ദേഹത്തെ പ്രതികൂട്ടില്‍ നിര്‍ത്തി.

‘വികസനം മുടക്കുന്ന മുഖ്യമന്ത്രി’ എന്നു പറഞ്ഞ് പിണറായിയും കൂട്ടരും അന്ന് വി.എസിനെ ചിത്രവധം ചെയ്തു. യഥാര്‍ത്ഥത്തില്‍ നേതാക്കള്‍ക്കും പാര്‍ട്ടിക്കും കിട്ടുന്ന കമ്മീഷന്‍ വി.എസ് മുടക്കി എന്നതായിരുന്നു ആ ചൊരുക്കിനു കാരണമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

0Shares