പിണറായിയെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനം എന്ന നിലപാട് ജനാധിപത്യ വിരുദ്ധം: രമേശ്‌ ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing പിണറായിയെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനം എന്ന നിലപാട്  ജനാധിപത്യ വിരുദ്ധം: രമേശ്‌ ചെന്നിത്തല

തന്നെ വ്യക്തിപരമായി അവഹേളിക്കാന്‍ സി.പി.എം സൈബര്‍ ഗുണ്ടാടീമിനെ ഏര്‍പ്പാടാക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കെതിരെയുള്ളത് സംഘടിത അക്രമണമാണ് എന്ന് പറഞ്ഞ ചെന്നിത്തല ഈ പ്രവണത ശരിയല്ലെന്നും ജനങ്ങള്‍ ഇത് തിരിച്ചറിയുന്നുണ്ടെന്നും പറഞ്ഞു. നരേന്ദ്രമോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം, പിണറായിയെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനം എന്ന നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആളുകളെ മോശക്കാരാക്കുക, വഷളാക്കുക, വ്യക്തിപരമായി അധിക്ഷേപിക്കുക തുടങ്ങിയവയ്ക്കായി ഒരു സൈബര്‍ ഗുണ്ടാസംഘത്തെ സി.പി.എം തയാറാക്കിവച്ചിട്ടുണ്ട്. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അപ്പോള്‍ തന്നെ ബോധപൂര്‍വം അവഹേളിക്കാനായാണ് ഇത്തരം സൈബര്‍ ആക്രമണമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
കുറവുകള്‍ ചൂണ്ടിക്കാട്ടുന്നത് പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്വമാണ്. കെ.സുരേന്ദ്രന്‍റെ വിമര്‍ശനം മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0Shares