പരിസ്ഥിതി വാരം ആഘോഷമാക്കി ചെമ്മനാട് പഞ്ചായത്ത് കുടുംബശ്രീ; മിയാ വാക്കി വനവല്‍കരണ പരിപാടി സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing പരിസ്ഥിതി വാരം ആഘോഷമാക്കി ചെമ്മനാട് പഞ്ചായത്ത് കുടുംബശ്രീ; മിയാ വാക്കി വനവല്‍കരണ പരിപാടി സംഘടിപ്പിച്ചു

കാസർകോട്: പരിസ്ഥിതി വാരം ആഘോഷമാക്കി ചെമ്മനാട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. കോളിയടുക്കം ഗവ.യു.പി സ്‌ക്കൂളില്‍ സി.ഡി.എസിൻ്റെ നേതൃത്വത്തില്‍ മിയാ വാക്കി വനവല്‍കരണ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാറിൻ്റെ മിയാവാക്കി വനവല്‍ക്കരണ പദ്ധതി മുന്‍നിര്‍ത്തി കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തില്‍ ചെമ്മനാട് കുടുംബശ്രീ സി. ഡി. എസ് നടപ്പിലാക്കുന്ന ചെറു വനം പദ്ധതിയാണിത്.

മാവ്, സപ്പോട്ട, റംബൂട്ടാന്‍, സീതാ പഴം തുടങ്ങി 50 ഫലവൃക്ഷ തൈകളാണ് ആദ്യ ഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമായി നട്ടത്. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ റംബൂട്ടാന്‍ ഫലവൃക്ഷ തൈ നട്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ മനോജ് കുമാര്‍ അധ്യക്ഷനായി.

ഹെഡ് മാസ്റ്റര്‍ സി.ഹരിദാസന്‍ പദ്ധതി വിശദീകരിച്ചു. പരിപാടിയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ രമ ഗംഗാധരന്‍, വാര്‍ഡ് മെമ്പര്‍ രാജന്‍ കെ പൊയിനാച്ചി, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് നിര്‍മ്മല്‍ കുമാര്‍ കാടകം, പിടിഎ പ്രസിഡന്റ് ശശിധരന്‍, സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സി.ഡി.എസ് ഭരണസമിതി അംഗങ്ങളും സ്റ്റാഫുമാരും പങ്കെടുത്ത ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മുംതാസ് അബൂബക്കര്‍ സ്വാഗതവും മെമ്പര്‍ സെക്രട്ടറി എം.കെ പ്രദീഷ് നന്ദിയും പറഞ്ഞു. സി.ഡി.എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചന്ദ്രഗിരി പ്ലാന്റ് നഴ്സറിയില്‍ നിന്നുമാണ് മിയാവാക്കിക്ക് ആവശ്യമായ ഫലവൃക്ഷതൈകള്‍ എത്തിച്ചത്. സി.ഡി.എസ് ഭരണ സമിതിയും 5ാം വാര്‍ഡ് എ.ഡി.എസും ചേര്‍ന്ന് ഫലവൃക്ഷ തൈകള്‍ പരിചരിക്കും.

0Shares