ചെമ്മാനാട് ജമാ-അത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.പി.സി. ക്യാമ്പ് ‘ചിരാത്- 22’ ന് തുടക്കമായി

You are currently viewing ചെമ്മാനാട് ജമാ-അത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.പി.സി. ക്യാമ്പ് ‘ചിരാത്- 22’ ന്   തുടക്കമായി

ചെമ്മനാട്/ കാസർകോട്: ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി. ക്യാമ്പ് ‘ചിരാത്- 22’ മേൽപറമ്പ് സ്റ്റേഷൻ ഓഫീസർ ടി.ഉത്തംദാസ് ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് പി.എം അബ്ദുള്ള അധ്യക്ഷത വഹിച്ചു. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദറുൽ മുനീർ എൻ‌.എം.മുഖ്യാതിഥിയായിരുന്നു.

സ്കൂൾ പ്രിൻസിപ്പാൾ ഡോ.സുകുമാരൻ നായർ, സ്കൂൾ കൺവീനർ സി.എച്ച് റഫീഖ്, സ്റ്റാഫ് സെക്രട്ടറി മധുസൂദനൻ എൻ, എസ്.പി.സി. ചുമതലയുള്ള പി.ടി.എ കമ്മിറ്റി അംഗം മിസ്സിരിയ എൻ.എം പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡണ്ട് മുജീബ് അഹമ്മദ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ.വിജയൻ സ്വാഗതവും എസ്.പി.സി. സി. പി.ഒ അബ്ദുൽ സലിം ടി.ഇ നന്ദിയും പറഞ്ഞു.

ഹെഡ് മാസ്റ്റർ കെ.വിജയൻ പതാക ഉയർത്തിയാണ് ക്യാമ്പിന് തുടക്കമായത്. അധ്യാപകനായ ഉമ്മറുൽ ഫാറൂഖ്, എൻ.മധുസൂദനൻ ,ശ്രീജിത്ത്. പി, കൃഷ്ണപ്രസാദ്.ഇ, മുഹമ്മദ് യാസിർ സി.എൽ, ചന്ദ്രശേഖരൻ പി.പി, സജ്ന.കെ, എന്നിവർ പരിശീലന ക്ലാസ് കൈകാര്യം ചെയ്തു. ക്യാമ്പിൽ ഒരുക്കിയ ഹോണെസ്റ്റ് ഷോപ്പിൻ്റെ ഉദ്ഘാടനം ജമാ-അത്ത് സെക്രട്ടറി സി.എച്ച് സാജു ഉദ്ഘാടനം ചെയ്തു.

കുട്ടികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ സാധനങ്ങൾ എടുക്കാനും അതിൻ്റെ വില പണപ്പെട്ടിയിൽ അവർക്ക് തന്നെ നിക്ഷേപിക്കാനും അവസരം ഒരുക്കുന്ന ഹോണെസ്റ്റ് ഷോപ്പ്.ക്യാമ്പിന് എ.സി.പി.ഒ. കാവ്യശ്രീ ടി, ഫാത്തിമത്ത് സുഹറ ടി.എസ്, മദർ പി.ടി.എ പ്രസിഡണ്ട് മുഹ് സീന, പി.ടി എ കമ്മിറ്റി അംഗം മിസിരിയ സമീർ എന്നിവർ നേതൃത്വം നല്കി.

0Shares