ജില്ലാ കളക്ടറേയും കാത്ത് വഴിയരികിൽ ആ മൂന്ന് വയസ്സുകാരൻ നിന്നു; കളക്ടറെ അത്ഭുതപ്പെടുത്തിയ ദുരിതാശ്വാസ നിധി; കുഞ്ഞു കൈകളിലെ വലിയ കരുതൽ

You are currently viewing ജില്ലാ കളക്ടറേയും കാത്ത് വഴിയരികിൽ ആ മൂന്ന് വയസ്സുകാരൻ നിന്നു; കളക്ടറെ അത്ഭുതപ്പെടുത്തിയ ദുരിതാശ്വാസ നിധി; കുഞ്ഞു കൈകളിലെ വലിയ കരുതൽ

ഉദുമ(കാസർകോട്): മൂന്ന് വയസ്സുകാരനായ കെവിൻ ജില്ലാ കളക്ടറെ അദ്‌ഭുതപെടുത്തിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. കെവിൻ മോൻ്റെ 3-ാം ജൻമദിനമായിരുന്നു കഴിഞ്ഞ ദിവസം. വിഷു കൈനീട്ടവും ജൻമദിനമാഘോഷിക്കുവാൻ കരുതി വെച്ച പണവും ചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഇത് നേരിട്ട് കൈമാറുന്നതിന് ജില്ലാ കലക്ടർ ഡി. സജിത്ത് ബാബുവിനെയും കാത്ത് കെവിനുണ്ടായിരുന്നു. പള്ളിക്കര ഗ്രാമപഞ്ചായത്ത് മുൻ വാർഡ് മെമ്പറായ ഷീബ പുരുഷോത്തമൻ്റെ കൊച്ചു മകനാനു കെവിൻ. ഇപ്പോൾ പണം കളക്ടർക്ക് നേരിട്ട് കൈമാറിയ സന്തോഷത്തിലാണ് ഈ കൊച്ചു മിടുക്കൻ.

കഴിഞ്ഞ രണ്ടു ജൻമദിനങ്ങളും പരവനടുക്കം അഗതിമന്ദിരത്തിൽ വെച്ചാണ് കുഞ്ഞു കെവിൻ ആഘോഷിച്ചത്. സമൂഹ നൻമയ്ക്കുള്ള കർത്തവ്യങ്ങളിൽ കുഞ്ഞുങ്ങളെ കുഞ്ഞുനാളിൽ തന്നെ പാകപ്പെടുത്തിയെടുക്കുക എന്ന മഹത്തരമായ കർമ്മം നിർവ്വഹിക്കുകയാണ് കെവിൻ്റെ മാതാപിതാക്കൾ. ഇത്തരം പ്രവർത്തിയിലൂടെ പിതാവ് സജീഷ് കുമാർ അടോട്ടും മതാവ് പൂജിത ചിറമ്മലും സമൂഹത്തിനു തന്നെ മാതൃകയാവുകയാണ്.

0Shares