ഇക്കുറി പൂർണമായും കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; പ്രത്യേക ആപ് വികസിപ്പിച്ചു

  • Post category:business / news
  • Reading time:1 min read
You are currently viewing ഇക്കുറി പൂർണമായും കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; പ്രത്യേക ആപ് വികസിപ്പിച്ചു

ഇത്തവണ പൂർണമായും കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇതിനായി ആൻഡ്രോയിഡ്, ഐ.ഒ.എസ് സ്മാർട്ഫോണുകൾക്കായി പ്രത്യേക ആപ് വികസിപ്പിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ് സ്റ്റോറിൽ നിന്നും ആപ് ഡൗൺലോഡ് ചെയ്യാം.

ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങൾ ആപ്പിൽ ലഭ്യമാകും. ബജറ്റ് വെബ്സൈറ്റ് നിന്നുള്ള വിവരങ്ങളായിരിക്കും ആപ്പിലും ലഭ്യമാകുന്നത്. മുൻ വർഷങ്ങളിലെ ബജറ്റും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗവും ആപ്പിൽ ലഭിക്കും.

കോവിഡ് മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് പൂർണമായും കടലാസ് രഹിത ബജറ്റ് തയാറാക്കുന്നത്. നികുതി വിവരങ്ങൾ, ഫിനാൻസ് ബിൽ തുടങ്ങിയ വിവരങ്ങളും ആപ്പിൽ ലഭിക്കും. ചരിത്രത്തിലാദ്യമായാണ് കേന്ദ്ര ബജറ്റ് പൂർണമായും കടലാസ് രഹിതമായി പുറത്തിറക്കുന്നത്.

0Shares