
രാജ്യത്തിൻ്റെ വികസനത്തിന് സഹായകമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത് എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോവിഡ് മഹാമാരി രാജ്യത്തെ 130 കോടി ജനങ്ങളെയും ബാധിച്ചിട്ടും കഠിനാധ്വാനം കൊണ്ട് അസാധാരണമായ തിരിച്ചു വരവാണ് രാജ്യം നടത്തിയതെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചുള്ളതാണ് ഇത്തവണത്തെ ബജറ്റ്. കർഷകരെ സഹായിക്കാനുള്ള നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും കേരളത്തിലെ കർഷകർക്ക് ഈ ആനുകൂല്യങ്ങൾ കിട്ടുമെന്നും കെ. സുരേന്ദ്രൻ പ്രതികരിച്ചു. ഗതാഗത സൗകര്യങ്ങൾ, വന്ദേ ഭാരത് ട്രെയിൻ എന്നിവ മാതൃകാപരമാണ്. കേരളവും പരിഗണിക്കപ്പെടും. സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് ഇനിയെങ്കിലും കേരളം പിന്മാറണമെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
