Categories
കെജരിവാള്‍ സര്‍ക്കാറിന് തിരിച്ചടി: ഇനിമുതൽ ഡല്‍ഹിയ്ക്കുമേല്‍ കേന്ദ്രത്തിന് കൂടുതല്‍ അധികാരം; ഡല്‍ഹി ബില്‍ ലോക്സഭ പാസാക്കി
ഡല്‍ഹി സര്‍ക്കാരിന്‍റെയും ലഫ്റ്റനന്റ് ഗവര്‍ണറുടെയും ഉത്തരവാദിത്വങ്ങള്‍ ബില്‍ കൃത്യമായി നിര്‍വചിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
Trending News





രാജ്യ തലസ്ഥാനമായ ഡല്‍ഹിയ്ക്കുമേല്‍ കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്ന ബില്‍ ലോക്സഭ പാസാക്കി. പുതിയ നിയമപ്രകാരം ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കായിരിക്കും അധികാരം കൂടുതല്‍. ദി ഗവണ്‍മെന്റ് ഓഫ് നാഷനല്‍ കാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി എന്ന ബില്‍ ഇനി രാജ്യസഭയും പാസാകേണ്ടതുണ്ട്. കഴിഞ്ഞയാഴ്ചയാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
Also Read

രാജ്യത്തെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഡല്‍ഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതാണ് ബില്‍. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രീംകോടതി ഇടപെട്ട് മൂന്നു വര്‍ഷത്തിനകമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബില്‍ കൊണ്ടുവന്നത്.
ഡല്‍ഹി സര്‍ക്കാരിന്‍റെയും ലഫ്റ്റനന്റ് ഗവര്‍ണറുടെയും ഉത്തരവാദിത്വങ്ങള്‍ ബില്‍ കൃത്യമായി നിര്‍വചിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അതേസമയം, ഡല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്നതാണ് ബില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആരോപിച്ചു.

Sorry, there was a YouTube error.