
കൊവിഡ് നിരീക്ഷണത്തിലായതിനാൽ നേമത്തെ പ്രചാരണം റദ്ദാക്കി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. നാളെ നേമത്ത് പ്രചാരണത്തിന് എത്താനിരുന്നതാണ് പ്രിയങ്ക. കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്ന പശ്ചാത്തലത്തിലാണ് പ്രിയങ്ക തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ റദ്ദാക്കിയത്. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് പ്രിയങ്ക നിരീക്ഷണത്തിൽ പോയത്.

ഇന്ന് അസമിലേക്ക് പോകാനിരുന്നതാണ് പ്രിയങ്ക. നാളെ തമിഴ്‌നാട്ടിൽ വന്ന് അതിനുശേഷം കേരളത്തിലേക്ക് വരാനായിരുന്നു പദ്ധതി. പ്രചാരണം അവസാനിക്കുന്ന ദിവസം നേമം കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിൽ പ്രചാരണം നടത്താനായിരുന്നു പ്രിങ്കയുടെ തീരുമാനം. നേരത്തെ പ്രിയങ്ക കേരളത്തില്‍ എത്തിയപ്പോൾ നേമത്ത് പ്രചാരണം നടത്താത്തതിൽ സ്ഥാനാർത്ഥി കെ.മുരളീധരൻ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് നേമത്ത് എത്തുമെന്ന് അറിയിച്ചിരുന്നത്.
