മദ്യനയ അഴിമതി കേസിൽ ബി.ആർ.എസ് നേതാവ് കെ.കവിത അറസ്റ്റിൽ, ഡൽഹിമദ്യ വിൽപനയുടെ ലൈസൻസ് സ്വകാര്യ മേഖലക്ക് കൈമാറിയതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു

You are currently viewing മദ്യനയ അഴിമതി കേസിൽ ബി.ആർ.എസ് നേതാവ് കെ.കവിത അറസ്റ്റിൽ, ഡൽഹിമദ്യ വിൽപനയുടെ ലൈസൻസ് സ്വകാര്യ മേഖലക്ക് കൈമാറിയതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു

ഡൽഹി: മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവ് കെ.കവിത അറസ്റ്റിൽ. ഉച്ചയോടെ കസ്റ്റഡിയിലെടുത്ത കവിതയുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തി. കവിതയെ ഡൽഹിക്ക് കൊണ്ടുപോയേക്കും.

വെള്ളിയാഴ്‌ച ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വസതിയിൽ എൻഫോഴ്സ്മെണ്ട് ഡയറക്ടറേറ്റ്, ഐ.ടി വകുപ്പുകൾ റെയ്‌ഡ്‌ നടത്തിയിരുന്നു.

ഡൽഹി സർക്കാരിൻ്റെ കീഴിലായിരുന്ന മദ്യ വിൽപനയുടെ ലൈസൻസ് 2021ൽ സ്വകാര്യ മേഖലക്ക് കൈമാറിയതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളിപ്പിച്ചെന്ന് ഉൾപ്പെടെയാണ് ഇ.ഡി കണ്ടെത്തിയത്.

മദ്യവ്യവസായികൾക്ക് അനർഹമായ ലാഭം ലഭിച്ച ഇടപാടിൽ ഡൽഹി ഉപമുഖ്യമന്ത്രി ആയിരുന്ന മനീഷ് സിസോദിയും കവിതയും എ.എ.പി നേതാവ് വിജയ് നായരും ഇടപെട്ടു എന്നാണ് ആരോപണം. ഇതേ തുടർന്നാണ് അന്വേഷണവും അറസ്റ്റും.

0Shares