
സരസ്വതീ ദേവിയെ സങ്കല്‍പ്പിച്ചാണ് നവരാത്രികാലത്ത് പൂജവയ്‌പ്പ് നടത്തുന്നത്. കുട്ടികള്‍ പഠന സാമഗ്രികള്‍ പൂജവയ്‌ക്കുമ്പോള്‍ ജോലി ചെയ്യുന്നവര്‍ അവരുടെ തൊഴിൽ വസ്തുക്കള്‍, ആയുധങ്ങള്‍ പൂജവയ്‌ക്കുന്നു. ശരദ്‌കാല നവരാത്രി കാലത്താണ് പൂജവയ്‌പ്പ്. സ്വന്തം വീട്ടിലോ ക്ഷേത്രങ്ങളിലോ പ്രത്യേകം ഒരുക്കിയ ഇടങ്ങളിലോ പൂജ വയ്‌ക്കാം.
ഞായറാഴ്‌ച വൈകുന്നേരം അഞ്ച് മണിയ്‌ക്ക് ശേഷമാണ് പൂജവയ്‌ക്കാനുള്ള സമയം. അസ്‌തമയത്തിന് അഷ്‌ടമി തിഥി വരുന്ന സമയമാണ് കൃത്യമായി ഇതിനുള്ള സമയം ആരംഭിക്കുന്നത്. ഇത്തരത്തില്‍ അഷ്‌ടമി തിഥി വരാത്ത ദിവസങ്ങളില്‍ അതിന് മുമ്പുള്ള ദിവസം പൂജവയ്‌ക്കണം എന്നാണ്. വൈകിട്ട് 5.12 മുതല്‍ 7.42 വരെ പൂജവയ്‌ക്കാം.

മഹാനവമി ദിവസം ഭഗവതിയെ ആരാധിക്കുകയും ദേവീപൂജകളില്‍ പങ്കെടുക്കുകയും ചെയ്യുന്നത് ഉചിതമാണ്. ദേവീ കഥകള്‍ കേള്‍ക്കുന്നതും പുണ്യമാണ്. ഒക്‌ടോബര്‍ 24 ചൊവ്വാഴ്‌ച വിജയദശമിയാണ്. പൂജവെച്ച പുസ്‌തകങ്ങളും ആയുധങ്ങളും ജോലിക്ക് ഉപയോഗിക്കുന്ന വസ്‌തുക്കളും അന്ന് തിരികെ എടുക്കും.
വീടുകളില്‍ രാവിലെ 7.53 വരെയും പിന്നീട് 10.04ന് ശേഷവും വൃശ്ചികം രാശി ഒഴിവാക്കിയ ശേഷം വിദ്യാരംഭം നടത്താം. ക്ഷേത്രങ്ങളില്‍ കുട്ടികള്‍ക്ക് വിദ്യാരംഭം നടത്തുന്നത് അത്യുത്തമമാണ്.
