
കാസർകോട്: ജില്ലയിലെ ബ്ലഡ് ബാങ്കുകളിൽ ആവിശ്യത്തിന് രക്തം കിട്ടാത്ത സാഹചര്യത്തിൽ
KL-14 വോളി പ്ലയേർസ് കൂട്ടായ്മ രക്തദാനം ചെയ്തു. കോവിഡ്-19 മഹാമാരിമൂലം സന്ദർശനങ്ങൾ രോഗവ്യാപനത്തിന് കാരണമാകുമെന്ന ഭയത്താൽ ആളുകൾ രക്തദാനത്തിന് വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് ബ്ലഡ് ഡോണേർസ് കേരളയുടെ സഹകരണത്തോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസര്‍കോട് ജനറൽ ആശുപത്രിയിലും യുവാക്കൾഒരേദിവസം സമൂഹ രക്തദാനം സംഘടിപ്പിച്ച് മാതൃകയായത്.

കായികതാരങ്ങൾ കായിക മത്സരങ്ങളിൽമാത്രം ഒതുങ്ങി നിൽക്കുന്ന ഇക്കാലത്ത് സാമൂഹിക- ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇടപെടണമെന്ന സന്ദേശം KL-14 വോളി താരങ്ങൾ ഉയർത്തിക്കാട്ടി.
ബ്ലഡ് ബാങ്കിൽ ആവശ്യത്തിന് രക്തമില്ലെന്ന് ബ്ലഡ് ഡോണേർസ് കേരള പ്രവർത്തകർ അറിയിച്ചപ്പോൾ താരങ്ങൾ രക്തദാനത്തിന് മുന്നോട്ട് വന്നു.
കാസര്‍കോട് ജനറൽ ആശുപത്രി ബ്ലഡ് ബാങ്കിൽ കുറ്റിക്കോലിലെ ഷഫീക്ക് എൻ.എ, മജീദ്.ടി, സർവ്വീസസ് വോളി താരം ഷെഫീഖ് റഹ്മാൻ, ഹനീഫ, അസീസ് ബിർമിനടുക്ക, ലത്തീഫ് ഏരിയാൽ, പള്ളഞ്ചിയിലെ അജ്നാസ്, ഷഫീൽ, സക്കരിയ, മുജീബ്, നൂറുദ്ദീൻ കുഞ്ചാർ, ലത്തീഫ് മൊഗ്രാൽപുത്തൂർ തുടങ്ങിയവർ രക്തം നൽകി.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ അരുൺ ഘോഷ് കിളിയളം, കാഞ്ഞങ്ങാട്ടെ അസീർ, അഭിഷേക്, അക്ഷയ്, ജിനോ ചക്കിട്ടടുക്കം, ലിജിത്ത് വേലാശ്വരം, കുഞ്ഞികൊച്ചിയിലെ വിപിൻ കുമാർ, ആനന്ദ്, ശ്രീജിത്ത് എരുമക്കുളം, അജീഷ് നമ്പ്യാറടുക്കം, ശരത് കെ.വി വേലാശ്വരം തുങ്ങിയവർ രക്തദാനം ചെയ്തു.
