
സുരേഷ് ഗോപിയെക്കൊണ്ട് സിനിമാ ഡയലോഗ് തട്ടി വിട്ടാല്‍ ബി.ജെ.പി കേരളത്തില്‍ ജയിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റർ . നരേന്ദ്ര മോദിക്കു വീണ്ടും അവസരം നല്‍കണമെന്ന അമിത് ഷായുടെ ആവശ്യം കേരളം തള്ളിയെന്നും ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.
‘ആലപ്പുഴയില്‍ പാര്‍ട്ടിയ്ക്കുള്ളിലെ വിഷയങ്ങള്‍ പരിഹരിക്കും. പാര്‍ട്ടിക്കകത്ത് മാധ്യമങ്ങള്‍ ഉണ്ടെന്ന് പറയുന്ന വിഷയങ്ങളും പരിശോധിക്കും. പാര്‍ട്ടി വിട്ടുപോയ എല്ലാവരെയും തിരിച്ചു കൊണ്ടുവരും. ഭീഷണിപ്പെടുത്തി ആരെയും ജാഥയില്‍ പങ്കെടുപ്പിക്കുന്നില്ല’ എം. വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.

തൃശ്ശൂരില്‍ അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിയില്‍ സുരേഷ് ഗോപി നടത്തിയ പ്രസംഗത്തിനാണ് എം.വി ഗോവിന്ദൻ മാസ്റ്ററുടെ മറുപടി. മുഖ്യമന്ത്രിയെ പരിഹസിച്ചു കൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.
