സൈന്യത്തിൻ്റെ ആത്മവീര്യം തകർക്കുന്ന പ്രസ്താവന; രാഹുൽ ഗാന്ധിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി

  • Post category:national / news
  • Reading time:1 min read
You are currently viewing സൈന്യത്തിൻ്റെ ആത്മവീര്യം തകർക്കുന്ന പ്രസ്താവന; രാഹുൽ ഗാന്ധിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി

അരുണാചല്‍ പ്രദേശില്‍ ചൈനീസ് പട്ടാളം ഇന്ത്യന്‍ സൈനികരെ മര്‍ദിക്കുന്നുവെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ പ്രതികരണങ്ങളുമായി ബി.ജെ.പി നേതാക്കള്‍.’കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്വന്തമായിട്ട് തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള ആളാണെങ്കില്‍, പ്രതിപക്ഷ പാര്‍ട്ടി രാജ്യത്തിനൊപ്പം നില്‍ക്കുന്നുണ്ടെങ്കില്‍ ഇന്ത്യയെ താഴ്ത്തിക്കെട്ടുകയും സൈന്യത്തിൻ്റെ മനോവീര്യം തകര്‍ക്കുകയും ചെയ്ത പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയെ പുറത്താക്കണം’ബി.ജെ.പി വക്താക്കള്‍ ആവശ്യപ്പെട്ടു.

ഭാരത് ജോഡോ യാത്രയ്ക്കിടെ കഴിഞ്ഞ ദിവസം ജയ്പുരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ചൈന യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും ഭീഷണി അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉറക്കത്തിലാണെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.

0Shares