നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം; ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദ കേരളത്തിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം; ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദ കേരളത്തിലേക്ക്

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദ കേരളത്തിലേക്ക്. ഫെബ്രുവരി 3, 4 തിയതികളില്‍ അദ്ദേഹം കേരളത്തില്‍ പര്യടനം നടത്തും. തിരുവനന്തപുരത്തും കൊച്ചിയിലുമായി വിവിധ തലങ്ങളിലുള്ള പാര്‍ട്ടി യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.

സംസ്ഥാനത്തെ ബി.ജെ.പി തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുകയാണ് സന്ദര്‍ശനത്തിന്‍റെ പ്രധാന ഉദ്ദേശം. പാര്‍ട്ടി നേതാക്കള്‍, പൊതുസമ്മതര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരുമായി നദ്ദ കൂടിക്കാഴ്ച നടത്തും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ധാരണയിലെത്തിയേക്കും.


ഘടകകക്ഷി നേതാക്കളുമായും ജെ. പി നദ്ദ കൂടിക്കാഴ്ച നടത്തും. നദ്ദയ്ക്കൊപ്പം ദേശീയ സംഘടനാ സെക്രട്ടറി ബി. എല്‍ സന്തോഷ് കേരളത്തിലെത്തുന്നുണ്ട്.

0Shares