
മഞ്ചേശ്വരത്തെ കോഴക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കെ. സുന്ദരയുടെ മൊഴി രേഖപ്പെടുത്തി. ഷേണിയിലെ സുന്ദരയുടെ ബന്ധുവിന്‍റെ വീട്ടില്‍ വച്ചാണ് മൊഴിയെടുപ്പ് നടന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ്‌കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്. നേരത്തെ പൊലീസിന് നല്‍കിയ മൊഴിയില്‍ പണം നല്‍കുന്നതിന് മുന്‍പ് ബി.ജെ.പി പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപോയെന്നും തടങ്കലില്‍ വച്ചെന്നും സുന്ദര പറഞ്ഞിട്ടുണ്ട്.

ബി. ജെ. പി നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപ്പോയെന്നുമുള്ള മൊഴി തന്നെയാണ് കെ.സുന്ദര ക്രൈംബ്രാഞ്ചിന് മുന്നിലും ആവര്‍ത്തിച്ചത്. മഞ്ചേശ്വരത്തെ നാമിനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥി കെ. സുന്ദരക്ക് കൈക്കൂലി നല്‍കിയെന്ന പരാതിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
