ബി.ജെ.പി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ പുതിയ തെളിവുകൾ പുറത്ത് വിട്ട് കോൺഗ്രസ്; ശോഭ സുരേന്ദ്രന്‍റെ വാദങ്ങൾ പൊളിഞ്ഞു; കൂടുതൽ അറിയാം..

You are currently viewing ബി.ജെ.പി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ പുതിയ തെളിവുകൾ പുറത്ത് വിട്ട് കോൺഗ്രസ്; ശോഭ സുരേന്ദ്രന്‍റെ വാദങ്ങൾ പൊളിഞ്ഞു; കൂടുതൽ അറിയാം..

പാലക്കാട്: ബി.ജെ.പി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ പുതിയ തെളിവുകൾ പുറത്ത് വിട്ട് കോൺഗ്രസ്സ്. വയോധികക്ക് പണം കൈമാറിയ സ്ത്രീയെ അറിയില്ലെന്ന എൻ ഡി എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്‍റെ വാദങ്ങൾക്ക് പിന്നാലെയാണ് കോൺഗ്രസ് പുതിയ തെളിവുകൾ പുറത്ത് വിട്ടത്. വോട്ടർക്ക് പണം കൈമാറിയ സ്ത്രീ ശോഭക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ തെളിവായി പുറത്ത് വന്നു. പാലക്കാട് ബി ജെ പി ജില്ല കമ്മിറ്റി ഓഫീസിൽ ശോഭക്കൊപ്പം ഈ സ്ത്രീ നിൽക്കുന്ന ഫോട്ടോയാണ് കോൺഗ്രസ് പുറത്തു വിട്ടത്. കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാൻ എത്തിയപ്പോഴാണ് സ്ത്രീ പാർട്ടി ഓഫീസിൽ ഉണ്ടായിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഇതേ യുവതി ശോഭയുടെ കാറിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും കോൺഗ്രസ് നേരത്തെ പുറത്തു വിട്ടിരുന്നു. ഈ തെളിവുകൾ നിലനിൽക്കെ പണം കൈമാറിയ സ്ത്രീയെ അറിയില്ല എന്നും ഞങ്ങളിൽ പെട്ട ആളല്ല എന്നും ശോഭ പറഞ്ഞു. കോൺഗ്രസ് പിന്നാലെ നടന്ന് കള്ളാ കഥകൾ പ്രചരിപ്പിക്കുകയാണ്. ഇതിന് പിന്നിലെ ഒരു മാധ്യമ പ്രവർത്തകനാണെന്നും ശോഭ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു. മീഡിയ വൺ ചാനൽ പ്രതിനിധിയെ കടന്നാക്രമിക്കാൻ ശ്രമിച്ച ശോഭയെ പാലക്കാട്ടെ മാധ്യമ പ്രവർത്തകർ മറുചോദ്യങ്ങൾ കൊണ്ട് തടഞ്ഞു. പണം കൈമാറിയ തെറ്റ് മാധ്യമ പ്രവർത്തകന്റെ മേൽ ചാർത്തേണ്ടതില്ലന്നും പണം നൽകിയതിന് തെളിവുള്ളതാണെന്നും മാധ്യമ പ്രവർത്തകർ ഒരേ സ്വരത്തിൽ പറഞ്ഞു.

0Shares