
‘ഒട്ടകം ഗോപാലന്‍’ എന്ന പേര് എങ്ങനെയാണ് തനിക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിച്ചതെന്ന് വ്യക്തമാക്കി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ മക്കയില്‍ ഒട്ടക ഇറച്ചി നിരോധിച്ചു എന്നതിന് പകരം സൗദിയില്‍ ഒട്ടക ഇറച്ചി നിരോധിച്ചു എന്ന് പറഞ്ഞതിന് ശേഷമാണ് ട്രോളന്‍മാര്‍ തന്നെ ഒട്ടകം ഗോപാലന്‍ എന്ന വിളിച്ചു തുടങ്ങിയതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

മാതൃഭൂമി ന്യൂസിൽ വെച്ചായിരുന്നു അദ്ദേഹം ഈ പേരിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തിയത്. ഗോപാലകൃഷ്ണന്‍ പറഞ്ഞത് ഇങ്ങനെ: ”ഒട്ടകത്തിനെ മക്കയില്‍ നിരോധിച്ചിരുന്നു. എന്‍റെ കൈയില്‍ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു. മക്കയിലെ ഒരു വിശിഷ്ട മൃഗം എന്ന നിലയില്‍ അവിടെ ഒട്ടകത്തെ അറുക്കാന്‍ പാടില്ല. ഞാന്‍ ആ ഒരു സമയത്ത് അക്കാദമിക്കലായ ഒരു റിപ്പോര്‍ട്ടുമായിട്ടാണ് ചര്‍ച്ചക്ക് പോകുന്നത്. ക്യൂബയില്‍ അതുപോലെ പശുവിന് വലിയ പ്രാധ്യാനമുണ്ട്. ഈ രണ്ട് കാര്യങ്ങളാണ് പറഞ്ഞത്.”
”എന്നാല്‍ ഞാന്‍ മക്ക എന്ന് പറയുന്നതിന് പകരം സൗദി അറേബ്യ എന്ന് പറഞ്ഞു പോയി. അപ്പോള്‍ സൗദി അറേബ്യയില്‍ ഒട്ടകത്തിനെ അറുക്കില്ലല്ലോ എന്ന് പറഞ്ഞു. ഞാനീ സ്പീഡില്‍ പറയുന്നതല്ലേ. അത് മാത്രമല്ല, അപ്പുറത്ത് റഹീമും, ഇപ്പുറത്ത് ശബരീനാഥും മുകളില്‍ ആങ്കറും രാഷ്ട്രീയ നിരീക്ഷകരും എല്ലാവരും കൂടെ ബിജെപിയെ അറ്റാക്ക് ചെയ്യുകയല്ലേ. നമ്മള് ഇവര്‍ക്ക് എല്ലാവര്‍ക്കുമാണല്ലോ മറുപടി പറയുന്നത്. ഓരോരുത്തര്‍ക്കും ശരം പോലെ മറുപടി പറഞ്ഞുപോകുമ്പോള്‍ നമ്മളറിയാതെ വന്ന നാക്ക് പിഴയാണത്.””സ്ലിപ്പ് വരും ടങ്കിന്.
ചിലപ്പോള്‍ അത് സംഭവിക്കും, എല്ലാവര്‍ക്കും സംഭവിക്കും. ആ നാവിന്‍റെ പിഴ ഒരു സെക്കന്റ് കഴിഞ്ഞപ്പോഴാണ് മനസിലായത്. അപ്പോള്‍ തന്നെ സൗദി അറേബ്യയിലെ മക്കയില്‍ എന്ന് പറഞ്ഞെങ്കിലും അതൊക്കെ കട്ട് ചെയ്ത് മാറ്റി. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ എന്റെ ഫോണില്‍ ഒട്ടകത്തിന്‍റെ ഫോട്ടോയും ഇറച്ചിയും ഇങ്ങനെ ട്രോളുകള്‍ വരാന്‍ തുടങ്ങി.”-ബി ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
