ബി.ജെ.പി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ല; തനിക്ക് കേരളത്തെ കടക്കെണിയില്‍ നിന്ന് കരകയറ്റന്‍ സാധിക്കുമെന്ന് ഇ. ശ്രീധരന്‍

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ല; തനിക്ക് കേരളത്തെ കടക്കെണിയില്‍ നിന്ന് കരകയറ്റന്‍ സാധിക്കുമെന്ന് ഇ. ശ്രീധരന്‍

കേരളത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ലെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. ബി.ജെ.പിയെ അധികാരത്തിലെത്തിക്കുയാണ് ലക്ഷ്യമെന്നും അതിനുവേണ്ടിയാണ് പാര്‍ട്ടിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ കേരളത്തെ കടക്കെണിയില്‍ നിന്ന് കരകയറ്റന്‍ സാധിക്കുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. ബി.ജെ.പി അധികാരത്തിലെത്തിയാല്‍ കേരളത്തില്‍ വന്‍ വികസനം സാധ്യമാക്കും. എന്നാല്‍ ഗവര്‍ണര്‍ സ്ഥാനത്തോട് തനിക്ക് താത്പര്യമില്ലന്നും സംസ്ഥാനത്തിനായി ഒന്നും ചെയ്യാന്‍ പറ്റാത്ത പദവിയാണ് ഗവര്‍ണര്‍ സ്ഥാനമെന്നും ശ്രീധരന്‍ പറഞ്ഞു. മത്സരിക്കാന്‍ പാലക്കാട് സീറ്റ് വേണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ശ്രീധരന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്.

0Shares