
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഇതുവരെ പൂര്‍ണമായില്ലെങ്കിലും ബി.ജെ.പിക്കും സി.പി.എമ്മിനും ഒരു വീട്ടില്‍നിന്ന് സ്ഥാനാര്‍ത്ഥികള്‍. പനച്ചവിളയില്‍ അമ്മയും മകനുമാണ് മത്സരരംഗത്ത്. ഇടമുളയ്ക്കല്‍ പഞ്ചായത്തില്‍ പനച്ചവിള ഏഴാംവാര്‍ഡില്‍ സ്ഥാനാര്‍ത്ഥികളാണ് പനച്ചവിള പുത്താറ്റു ദിവ്യാലയത്തില്‍ സുധര്‍മ ദേവരാജനും മകന്‍ ദിനുരാജുവും.

സുധര്‍മ ബി.ജെ.പിയെ പ്രതിനിധീകരിച്ചും മകന്‍ എല്‍.ഡി.എഫിനെ പ്രതിനിധീകരിച്ചുമാണ് വാര്‍ഡില്‍ മത്സരിക്കുന്നത്. 2015ല്‍ ഇവിടെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുധര്‍മക്ക് രണ്ടാംസ്ഥാനമാണ് ലഭിച്ചത്. സി.പി.എം പ്രതിനിധി വിജയിക്കുകയും ചെയ്തു.
അതിനാലാണ് ജനറല്‍ മണ്ഡലമായിട്ടും ഇക്കുറിയും സുധര്‍മയെത്തന്നെ ബി.ജെ.പി രംഗത്തിറക്കിയത്. എന്നാല്‍ എല്‍.ഡി.എഫ് പരമ്പരാഗത വോട്ടുകള്‍ ചോരാതിരിക്കാനും വിജയം ആവര്‍ത്തിക്കാനുമാണ് സി.പി.എം അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുന്നത്. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവാണ് ദിനു.
