ബി.ജെ.പി.യും സി.പി. എമ്മും ജനങ്ങളെ ഭിന്നിപ്പിക്കുന്നു: കെ.പി. സി.സി. സെക്രട്ടറി കെ. നീലകണ്ഠൻ

  • Post category:local news
  • Reading time:1 min read
You are currently viewing ബി.ജെ.പി.യും സി.പി. എമ്മും ജനങ്ങളെ ഭിന്നിപ്പിക്കുന്നു: കെ.പി. സി.സി. സെക്രട്ടറി കെ. നീലകണ്ഠൻ

കുമ്പഡാജെ/ കാസർകോട് :എൻ.എ.നെല്ലിക്കുന്നിന്‍റെ കുമ്പടാജെ പഞ്ചായത്ത്പര്യടനം സയ്യിദ് പി.എസ്. അറ്റക്കോയ തങ്ങൾ ബാഹസ്സൻ പഞ്ചികല്ലിന്‍റെ അനുഗ്രഹത്തോടെ തുടങ്ങി. ഏത്തടുക്ക ജംഗ്ഷനിൽ കെ.പി. സി.സി. സെക്രട്ടറി കെ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.

ഇന്ന്കാണുന്നനിലയിൽ കാസർകോടിനെ വികസിപ്പിച്ചെടുത്തത് യു.ഡി.എഫാണെന്നും ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടു തട്ടാനാണ്ബി .ജെ.പിയും, സി.പി.എമ്മും ശ്രമിക്കുന്നതെന്നും നീലകണ്ഠൻ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങില്‍ കരുണാകരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. മാഹിൻ കേളോട്ട്, എം.അബൂബക്കർ, അലി തുപ്പക്കൽ, അബു ഹാപ്പി, ആനന്ദ.കെ മൊവ്വർ, എസ്.മുഹമ്മദ്‌, എലിസബത്ത് ക്രാസ്ത, ഹമീദ് പോസോളിഗേ,
നൂറുദ്ധീൻ ബെളിഞ്ച, ഫാറൂഖ് കുമ്പടാജേ, സലാം ബെളിഞ്ച, ഉബൈദ് ഗോസാട, മൊയ്‌ദീൻ യു.എം, ഹമീദലി മാവിനകട്ട, ഫാറൂഖ് യു.എം,ഷാഫി എത്തടുക്ക,ശിഹാബ് കുതിങ്കില എന്നിവര്‍ പ്രസംഗിച്ചു.

0Shares