
തെന്നിന്ത്യന്‍ നായിക മീനയുടെ ജന്മദിനമായിരുന്നു ഇന്നലെ. മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരം പിറന്നാള്‍ സന്തോഷം ആരാധകരുമായി പങ്കുവച്ചത് . ‘ബെര്‍ത്ത് ഡേ പോസ്റ്റ് 2021’എന്ന തലക്കെട്ടിലായിരുന്നു മീന ചിത്രങ്ങള്‍ പങ്കുവെച്ചത്. നിരവധി ആരാധകരാണ് മീനയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്തുവന്നത്. നൈനികയും അമ്മയും ഒരുപോലെ സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത് .

തെറി എന്ന ചിത്രത്തിലെ കുഞ്ഞാണ് ഇപ്പോഴും മനസിലെന്നും നൈനിക വലിയ കുട്ടിയായിരിക്കുന്നെന്നും ചിലര്‍ കുറിച്ചു. അതേസമയം മീനയുടെ അടുത്ത മലയാളം ചിത്രമായ ബ്രോ ഡാഡിയെ കുറിച്ചുള്ള വിശേഷങ്ങളും ചിലര്‍ ചോദിക്കുന്നുണ്ട്. തമിഴില്‍ രജനികാന്ത്, കമല്‍ ഹസന്‍, അര്‍ജ്ജുന്‍ സര്‍ജ്ജ, അജിത്ത് തുടങ്ങി മുന്‍നിര നായികമാര്‍ക്കൊപ്പവും തെലുങ്കില്‍ ചിരജ്ജീവി, അക്കിനേനി നാഗാര്‍ജ്ജുന്‍, വെങ്കിടേഷ് എന്നിവര്‍ക്കൊപ്പവും മലയാളത്തില്‍ മോഹന്‍ലാല്‍ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മുന്‍നിര നായകന്മാര്‍ക്കൊപ്പവുമെല്ലാം മീന അഭിനയിച്ചിട്ടുണ്ട്.
തമിഴില്‍ രജനീകാന്തിന്‍റെ മകളായും നായികയായും മീന അഭിനയിച്ചിട്ടുണ്ട് . അത് പോലെ നടന്‍ മമ്മൂട്ടിയുടെ നായികയായും ഉമ്മയായും (ബാല്യകാല സഖി) മീന അഭിനയിച്ചു. മലയാളത്തില്‍ മീന ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചത് മോഹന്‍ലാലിനൊപ്പമാണ്.
