മധുർ ശ്രീ മദനന്തേശ്വര വിനായക ക്ഷേത്രത്തിൽ വാർഷിക മഹോത്സവത്തിന് വൻ ഒരുക്കങ്ങൾ; വിഷുദിനത്തിൽ വിശേഷ പൂജകൾ

You are currently viewing മധുർ ശ്രീ മദനന്തേശ്വര വിനായക ക്ഷേത്രത്തിൽ വാർഷിക മഹോത്സവത്തിന് വൻ ഒരുക്കങ്ങൾ; വിഷുദിനത്തിൽ വിശേഷ പൂജകൾ

കാസർകോട്: മധുർ ശ്രീ മദനന്തേശ്വര വിനായക ക്ഷേത്രത്തിൽ വാർഷിക മഹോത്സവ ആഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ. ഈ മാസം 14 മുതൽ 18 വരെയാണ് ആഘോഷ പരിപാടികൾ നടക്കുക. കാസർകോട് ജില്ലയിലെ കുമ്പള സീമയിലുള്ള അതിപുരാതനവും പ്രസിദ്ധവുമായ ക്ഷേത്രമാണ് മധൂർ മദനന്തേശ്വര വിനായക ക്ഷേത്രം. ഏപ്രിൽ 14ന് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ നടക്കും.

14ന് രാവിലെ 6.30ന് വേദപാരായണം പ്രാരംഭം, തുടർന്ന് ധ്വജാരോഹണം, സഹസ്ര കുംഭാഭിഷേകം. 12 മണിക്ക് തുലാഭാര സേവകൾ, മഹാപൂജ, പ്രസാദ വിതരണം, വൈകുന്നേരം 6ന് തായമ്പക, ദീപാരാധന, ഉത്സവബലി. 15ന് രാവിലെ 5ന് ദീപോത്സവം, തുടർന്ന് വിഷുക്കണിയുടെ വിശേഷ ബലി, രാജാങ്കണ പ്രസാദം, പഞ്ചവാദ്യം. 12 മണിക്ക് തുലാഭാര സേവകൾ, മഹാപൂജ, പ്രസാദ വിതരണം. വൈകുന്നേരം 6ന് തായമ്പക, ദീപാരാധന, ഉത്സവ ബലി.

16ന് രാവിലെ 5 മണിക്ക് ദീപോത്സവം, തുടർന്ന് ഉത്സവ ബലി, 12 മണിക്ക് തുലാഭാര സേവകൾ, മഹാപൂജ, പ്രസാദ വിതരണം. വൈകുന്നേരം 6ന് തായമ്പക, ദീപാരാധന, ഉത്സവ ബലി.

17ന് രാവിലെ 5 മണിക്ക് ഉത്സവ ബലി, തുടർന്ന് ദീപോത്സവം, ദർശന ബലി, രാജാങ്കണ പ്രസാദം. 12 മണിക്ക് തുലാഭാര സേവകൾ, മഹാപൂജ, അന്നദാനം, വൈകുന്നേരം 6ന് തായമ്പക, ദീപാരാധന, ഉത്സവ ബലി, ഭഗവാൻ്റെ മൂലസ്ഥാനമായ ഉളിയത്തടുക്കയിലേക്ക് ദേവൻ്റെ ഘോഷയാത്ര, രാത്രി 7ന് ഭഗവാൻ്റെ മൂലസ്ഥാനത്ത് കട്ട പൂജ, തുടർന്ന് മധൂർ വെടിത്തറയിൽ ഭഗവാനെ എഴുന്നള്ളിച്ച് പൂജ, ആചാര കരിമരുന്ന് പ്രയോഗം, ശയനം, കവാട ബന്ധനം.

18ന് രാവിലെ 7 മണിക്ക് കവടോദ്ഘടനം, 12ന് തുലാഭാര സേവകൾ, മഹാപൂജ, പ്രസാദ വിതരണം. വൈകുന്നേരം 6 മണിക്ക് തായമ്പക, ദീപാരാധന, ഉത്സവ ബലി, തുടർന്ന് ക്ഷേത്ര കുളത്തിൽ ദേവൻ്റെ അവഭൃതസ്‌നാനം, ബട്ടലുകാണിക്ക, രാജാങ്കണ പ്രസാദം, ധ്വജാവരോഹണത്തോടെ മഹോത്സവ ആഘോഷങ്ങൾക്ക് സമാപനമാകും.

0Shares