
കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി, മദ്രസകൾ, ടൂഷൻ സെൻ്റെറുകൾ ഉൾപ്പെടെ) സെപ്റ്റംബർ 16നും അവധി പ്രഖ്യാപിച്ചു.
നേരത്തെ വ്യാഴവും വെള്ളിയും അവധി പ്രഖ്യാപിച്ചിരുന്നു. യൂണിവേഴ്‌സിറ്റി, പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല.

ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെൻ്റെറുകളും, കോച്ചിങ്ങ് സെൻ്റെറുകളും പ്രവർത്തിക്കുവാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കാം.
ഈ ദിവസങ്ങൾ അവധി ആഘോഷങ്ങൾക്കുള്ള അവസരമാകരുതെന്ന് കളക്ടർ അറിയിച്ചു. ആനാവശ്യ യാത്രകൾ, ഒത്തുചേരലുകൾ നിർബന്ധമായും ഒഴിവാക്കുക. ജാഗ്രതയാണ് പ്രതിരോധമെന്നും ജില്ല കളക്ടർ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
