പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും; കാസർകോട് ജില്ലയിലെ ഏറ്റവും നല്ല സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ എല്ലാ മാസവും ആദരിക്കും

  • Post category:local news
  • Reading time:1 min read
You are currently viewing പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും; കാസർകോട് ജില്ലയിലെ ഏറ്റവും നല്ല സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ എല്ലാ മാസവും ആദരിക്കും

കാസർകോട്: ജില്ലയിലെ ഏറ്റവും നല്ല സ്റ്റേഷന്‍ ഹൗസ് ഓഫീസറെ ഇനി പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും നല്‍കി ആദരിക്കും. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേകമാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് എല്ലാ മാസവും മികച്ച എസ്. എച്ച്. ഒ മാരെ കണ്ടെത്താന്‍ തീരുമാനമായി.

ഇതിനായി ജില്ലാ പോലീസ് മേധാവി ഇറക്കിയ മാനദണ്ഡങ്ങള്‍ ഇവയാണ്: കേസന്വേഷണ മികവ്, കുറ്റകൃത്യങ്ങള്‍ തടയുന്നതിലുള്ള മികവ്, സാമൂഹ്യ വിരുദ്ധര്‍ക്കും ഗുണ്ടകള്‍ക്കും എതിരെയുള്ള നടപടി സ്വീകരിക്കല്‍, പൊതുജനസമ്പര്‍ക്കം, ക്രമസമാധാന പരിപാലനം എന്നിവയാണ് മാനദണ്ഡങ്ങള്‍.

ജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ https://forms.gle/EtZW8BDbyPDZD7o79 എന്ന ഗൂഗിള്‍ഫോം വഴി രേഖപ്പെടുത്താം. പൊതുജന പങ്കാളിത്തത്തോടെയുള്ള അവാര്‍ഡ് ദാനമായിരിക്കും നടക്കുകയെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

0Shares