പെരുന്നാളിനെ വരവേറ്റ് വിശ്വാസികള്‍; വെല്ലുവിളികൾ ജയിക്കാന്‍ ആത്മീയ ചൈതന്യവുമായി ധൈര്യവും ശക്തിയും നൽകുന്ന കാലം, ഈദ് ആശംസകൾ..!

You are currently viewing പെരുന്നാളിനെ വരവേറ്റ് വിശ്വാസികള്‍; വെല്ലുവിളികൾ ജയിക്കാന്‍ ആത്മീയ ചൈതന്യവുമായി ധൈര്യവും ശക്തിയും നൽകുന്ന കാലം, ഈദ് ആശംസകൾ..!

കാസര്‍കോട്: പരിശുദ്ധ റമദാൻ്റെ ആത്മീയ ചൈതന്യം കൊണ്ട് മറികടന്ന് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങി. ഗള്‍ഫിലും കേരളത്തിലും റമദാന്‍ 30 പൂര്‍ത്തിയാക്കി ബുധനാഴ്‌ച പെരുന്നാള്‍. കേരളത്തിൽ ഒരുദിവസം വൈകിയാണ് റമദാന്‍ ആരംഭിച്ചത്.

കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, കാഞ്ഞങ്ങാട് ഖാസി സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, മംഗലാപുരം-കീഴൂര്‍ ഖാസി ത്വാഖ അഹമ്മദ് മൗലവി എന്നിവരാണ് പെരുന്നാൾ ദിന പ്രഖ്യാപനം നടത്തിയത്. ഈദ് ആശംസകൾ നേർന്ന് മുഖ്യന്ത്രി പിണറായി വിജയൻ.

പൊന്നാനിയിൽ ആണ് മാസപ്പിറവി കണ്ടത്. അള്ളാഹുവിൻ്റെ അനുഗ്രഹം ലഭിക്കുന്ന പവിത്രമായ ഒരു മാസമാണ് കഴിഞ്ഞത്. ഈ റമദാന്‍ മാസം മുഴുവന്‍ ഒരു ഉത്സവം പോലെ ആഘോഷിച്ചു. റമദാന്‍ മാസത്തെ ബര്‍കത്ത് മാസം എന്നാണ് വിളിക്കുന്നത്. നഗരത്തില്‍ പെരുന്നാള്‍ വിപണിയില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. പരീക്ഷാ കാലമായതിനാല്‍ വൈകിയാണ് ഇത്തവണ വിപണി ഉണര്‍ന്നത്.

റമദാന്‍ ആശംസകള്‍, ജീവിതത്തിലെ എല്ലാ വെല്ലുവിളികളും ജയിക്കാന്‍ ധൈര്യവും ശക്തിയും നേരുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും സമാധാനം, ഐക്യം, സന്തോഷം, ആരോഗ്യം, സമൃദ്ധി നേരുന്നു. എല്ലാവര്‍ക്കും റമദാന്‍ ആശംസകള്‍..!

0Shares