
കാസര്‍കോട്: ബേക്കലില്‍ 11 വയസ്സുകാരിക്ക് ലൈംഗിക പീഡനം. മദ്രസയിലേക്ക് നടന്നുപോകുമ്പോൾ ഒരാൾ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. പെൺകുട്ടിക്ക് അസ്വസ്ഥത അനുഭവപെട്ടതിനാൽ പരിശോധനയ്ക്കിടെയാണ് ലൈംഗിക പീഡനം പുറത്തറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി. ദിവസങ്ങൾക്ക് മുമ്പാണ് പെൺകുട്ടിക്ക് പീഡനമുണ്ടായത്.

വൈദ്യപരിശോധനയില്‍ പീഡനം നടന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പെൺകുട്ടിയിൽ നിന്നും കാര്യങ്ങൾ ചോദിച്ചപ്പോൾ കറുത്ത് തടിച്ച ശരീരമുള്ള ഒരാളാണ് അതിക്രമം നടത്തിയതെന്ന് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. അറിയാവുന്നവരോ അപരിചിതരോ ആവാം എന്നാണ് പോലീസ് കരുതുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെയും നിരീക്ഷിച്ചു വരികയാണ്.
