10 ദിവസങ്ങളിലായി മൂന്ന് വേദികൾ; കാസര്‍കോടിൻ്റെ വൈവിധ്യ വിളംബരമാകാന്‍ ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍

  • Post category:local news
  • Reading time:1 min read
You are currently viewing 10 ദിവസങ്ങളിലായി മൂന്ന് വേദികൾ; കാസര്‍കോടിൻ്റെ  വൈവിധ്യ വിളംബരമാകാന്‍ ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍

കാസർകോട്: ജില്ലയുടെ സൗന്ദര്യമാകെ പകര്‍ത്താനുതകും വിധം ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവല്‍ മാറ്റാനുള്ള ഒരുക്കങ്ങളുമായി സംഘാടക സമിതി. കക്ഷി രാഷ്ട്രീയ, മത-സാമുദായിക ഭേദമില്ലാതെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പു വരുത്തിക്കൊണ്ടാണ് സംഘാടക സമിതിയുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. നിലവിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ വിവിധ സബ്കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍മാരുടെ യോഗം ചേര്‍ന്നു. സംഘാടക സമിതി ചെയര്‍മാന്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതിയുടെ വിപുലമായ യോഗം ഒക്ടോബര്‍ 28ന് വൈകിട്ട് നാലിന് പള്ളിക്കര റെഡ്മൂണ്‍ ബീച്ചില്‍ ചേരും.

10 ദിവസങ്ങളിലായി മൂന്ന് വേദികളിലായാണ് കലാ-സാംസ്‌ക്കാരിക പരിപാടികള്‍ അവതരിപ്പിക്കപ്പെടുന്നത്. പകല്‍ നേരങ്ങളില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സിമ്പോസിയങ്ങളും ഉണ്ടാകും. ജില്ലയിലെ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വില്‍പ്പന-വിപണന സ്റ്റാളുകളും, ഭക്ഷ്യമേളയും, ജലകേളീക്രീഡാ സംരംഭങ്ങളും ആകാശ പ്രകടനങ്ങളും പ്രമുഖ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പവലിനിയനുകളും, കമേഴ്ഷ്യല്‍ സ്റ്റാളുകളും, വൈദ്യുത ദീപാലങ്കാരങ്ങളും നഗരിക്ക് മാറ്റ്കൂട്ടും.

പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ ബേക്കല്‍ എന്ന ഭൂപ്രദേശത്തെ ലോക ശ്രദ്ധയിലെത്തിച്ച കടലിനോട് ചേര്‍ന്ന് കിടക്കുന്ന ചരിത്രമുറങ്ങുന്ന ബേക്കല്‍ കോട്ട ഫെസ്റ്റിവല്‍ ദിനങ്ങളില്‍ കോട്ടയുടെ പരിപാലകരായ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ.എസ്.ഐ) വൈദ്യുതാലങ്കാരങ്ങളാല്‍ ദൃശ്യവിസ്മയമാക്കും.

ബേക്കല്‍ പാര്‍ക്കിലെ വിശാലമായ പുല്‍ത്തകിടിയില്‍ സജ്ജമാക്കുന്ന കൂറ്റന്‍ സ്റ്റേജിലാണ് പ്രശസ്ത കലാസംഘങ്ങളുടെ പരിപാടികള്‍ 10 നാളുകളിലായി അരങ്ങേറുന്നത്. പാട്ടും നൃത്തവും ശബ്ദവും വെളിച്ചവും വൈവിദ്ധ്യപൂര്‍ണ്ണമായ പ്രകടനങ്ങളും കൊണ്ട് കാണികളെ ആഹ്ലാദത്തിന്റേയും, ആവേശത്തിന്റേയും കൊടുമുടിയിലെത്തിക്കുന്ന പരിപാടികളായിരിക്കും മുഖ്യ വേദിയില്‍ അവതരിപ്പിക്കപ്പെടുന്നത്. ഉപവേദികളില്‍ നാടകങ്ങളും കേരളത്തിൻ്റെ തനത് നാടന്‍ കലാരൂപങ്ങളും അരങ്ങേറും.

0Shares