വിവാദങ്ങള്‍ക്കിടെ കേരളത്തിലും ബി.ബി.സി ഡോക്യുമെൻ്റെറി; പ്രദര്‍ശനം തിരുവനന്തപുരത്തും കോഴിക്കോട്ടും നടന്നു, കണ്ണൂരില്‍ അനുമതി നിഷേധിച്ചു

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing വിവാദങ്ങള്‍ക്കിടെ കേരളത്തിലും ബി.ബി.സി ഡോക്യുമെൻ്റെറി; പ്രദര്‍ശനം തിരുവനന്തപുരത്തും കോഴിക്കോട്ടും നടന്നു, കണ്ണൂരില്‍ അനുമതി നിഷേധിച്ചു

കോഴിക്കോട്: വിവാദങ്ങള്‍ക്കിടെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബി.ബി.സി ഡോക്യുമെൻ്റെറിയുടെ ആദ്യ പ്രദര്‍ശനം തിരുവനന്തപുരം ലോ കോളജില്‍ നടന്നു. ലോ കോളജിലെ ക്ലാസ് മുറിയിലായിരുന്നു പ്രദര്‍ശനം. എസ്‌.എഫ്‌.ഐയുടെ നേതൃത്വത്തിലായിരുന്നു ഡോക്യുമെൻ്റെറി പ്രദര്‍ശനം.

കോഴിക്കോട് മുതലക്കുളം സരോജ് ഹാളില്‍ ഡി.വൈ.എഫ്‌.ഐയാണ് ‘ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍’ എന്ന ഡോക്യുമെൻ്റെറി പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനം തടയുമെന്ന ബി.ജെ.പിയുടേയും യുവമോര്‍ച്ചയുടേയും പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ ഹാളിന് പുറത്ത് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.

അതേസമയം കണ്ണൂര്‍ ക്യാമ്പസില്‍ വിവാദ ഡോക്യുമെൻ്റെറിയുടെ പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചു. മങ്ങാട്ടുപറമ്പില്‍ ക്യാമ്പസിലെ സെമിനാര്‍ ഹാളില്‍ പ്രദര്‍ശനം നടത്താനാണ് എസ്‌.എഫ്‌.ഐ തീരുമാനിച്ചിരുന്നത്. ക്യാമ്പസില്‍ പ്രദര്‍ശനം അനുവദിക്കാനാകില്ലെന്ന് ക്യാമ്പസ് ഡയറക്ടര്‍ അറിയിച്ചു. കേരളത്തില്‍ ആദ്യമായാണ് ഡോക്യുമെൻ്റെറി പ്രദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നത്.

എറണാകുളം മഹാരാജാസ് കോളജ്, ലോ കോളജ് തുടങ്ങി സംസ്ഥാനത്തെ കലാലയങ്ങളില്‍ ഡോക്യുമെൻ്റെറി പ്രദര്‍ശിപ്പിക്കുമെന്ന് എസ്‌.എഫ്‌.ഐ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഡോക്യുമെൻ്റെറി പ്രദര്‍ശിപ്പിക്കുമെന്ന് ഡി.വൈ.എഫ്‌.ഐയും അറിയിച്ചു. യൂത്ത് കോണ്‍ഗ്രസും കെ.പി.സി.സി ന്യൂനപക്ഷ സെല്ലും ഡോക്യുമെൻ്റെറി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

0Shares