മാധ്യമ പ്രവർത്തകർക്ക് മണിക്കൂറുകളോളം ജോലി ചെയ്യാനായില്ല; ഉദ്യോഗസ്ഥരും പോലീസും പലരോടും മോശമായി പെരുമാറി; ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ബി.ബി.സി

  • Post category:national / news
  • Reading time:1 min read
You are currently viewing മാധ്യമ പ്രവർത്തകർക്ക് മണിക്കൂറുകളോളം ജോലി ചെയ്യാനായില്ല; ഉദ്യോഗസ്ഥരും പോലീസും പലരോടും മോശമായി പെരുമാറി; ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ബി.ബി.സി

ആദായ നികുതി വകുപ്പിൻ്റെ പരിശോധനയെ കുറിച്ച് വിശദീകരിച്ച് ബി.ബി.സി ഹിന്ദിയിൽ ലേഖനം.ആദായ നികുതി വകുപ്പിൻ്റെ ചോദ്യങ്ങൾക്ക് എല്ലാം കൃത്യമായി മറുപടി നൽകി. പരിശോധന നടന്ന ദിവസങ്ങളില്‍ മാധ്യമ പ്രവർത്തകർക്ക് മണിക്കൂറുകളോളം ജോലി ചെയ്യാൻ ആയില്ല.

ഐ.ടി ഉദ്യോഗസ്ഥരും പോലീസും പലരോടും മോശമായി പെരുമാറി എന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. സർവേ നടക്കുന്ന സമയത്ത് ഇത് സംബന്ധിച്ച് ഒന്നും എഴുതാൻ ദില്ലിയിലെ ഓഫീസിലെ ജീവനക്കാരെ അനുവദിച്ചില്ല.

ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോൾ ബുള്ളറ്റിൻ സമയം ആയപ്പോഴാണ് ഹിന്ദി ഇംഗ്ലീഷ് മാധ്യമ പ്രവർത്തകരെ പ്രവർത്തിക്കാൻ അനുവദിച്ചതെന്നും ലേഖനത്തില്‍ പറയുന്നു. ക്രമക്കേട് സംബന്ധിച്ച് ഐ.ടി വിഭാഗം എന്തെങ്കിലും വിശദീകരണം ആവശ്യപ്പെട്ടാൽ നൽകുമെന്നും ബി.ബി.സി വ്യക്തമാക്കി.

0Shares