
ദുബൈ: ഗൂഗിളിന്‍റെ ഏറ്റവും പുതിയ നിര്‍മിത ബുദ്ധി ചാറ്റ്ബോട്ടായ ‘ബാര്‍ഡ്’ അറബിക് ഉള്‍പ്പെടെ 43 ഭാഷകളില്‍ കൂടി പുറത്തിറക്കി. ഈജിപ്ഷ്യൻ, സൗദി, ഇമാറാത്തി എന്നിവ ഉള്‍പ്പെടെ 16 പ്രാദേശിക അറബി സംസാര ശൈലിയിലുള്ള ചോദ്യങ്ങള്‍ക്ക് ‘ബാര്‍ഡ്’ ചാറ്റ്ബോട്ട് മറുപടി പറയും.
അറബ് നാടുകളിലെ ഉപയോക്താക്കളെ ലക്ഷമിട്ടാണ് പുതിയ സംവിധാനം ഗൂഗിൾ ബാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിലവില്‍ 239 രാജ്യങ്ങളിലായി 49 ഭാഷകളില്‍ ബാര്‍ഡ് ലഭ്യമാകുമെന്നാണ് ഗൂഗിൾ പ്രഖ്യാപിച്ചിരിക്കുന്നത്.

മുഖ്യ എതിരാളികളായ മൈക്രോസോഫ്റ്റ് ചാറ്റ് ജി.പി.ടിയിലൂടെ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കുകയാണ് പ്രാദേശിക ഭാഷകളില്‍ സംഭാഷണം നടത്താൻ കഴിയുന്ന ചാറ്റ്ബോട്ടിലൂടെ ഗൂഗിൾ ലക്ഷ്യമിടുന്നത്.
അറബി ഭാഷ ഉപയോഗിക്കുന്നവര്‍ക്ക് വലത് നിന്ന് ഇടത്തോട്ട് ടൈപ്പ് ചെയ്യാൻ പുതിയ സവിശേഷതകള്‍ വഴി സാധിക്കും. അതേസമയം, ഇംഗ്ലീഷ് ഭാഷയിലുള്ള ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷില്‍ തന്നെ മറുപടി ലഭിക്കുകയും ചെയ്യും.
