ജോഷിയുടെ കത്ത് ലക്ഷ്യം കണ്ടു; പത്തുലക്ഷം രൂപ നല്‍കി ബാങ്ക്, ബാക്കി 72 ലക്ഷം ഉടന്‍

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing ജോഷിയുടെ കത്ത് ലക്ഷ്യം കണ്ടു; പത്തുലക്ഷം രൂപ നല്‍കി ബാങ്ക്, ബാക്കി 72 ലക്ഷം ഉടന്‍

തൃശൂര്‍: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് തൃശൂരില്‍ ചികത്സയിലുളള നിക്ഷേപകന്‍ ജോഷി ആൻ്റെണിക്ക് കരുവന്നൂര്‍ ബാങ്ക് അധികൃതര്‍ ആശുപത്രിയിലെത്തി 10 ലക്ഷം രൂപ കൈമാറി. ജോഷിയുടെ അവസ്ഥയെ സംബന്ധിച്ച്‌ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നേരിട്ട് നിര്‍ദേശിച്ചത് അനുസരിച്ചാണ് 10 ലക്ഷം രൂപ നല്‍കിയത്.

നിക്ഷേപത്തിലെ ബാക്കി തുക 72 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് സഹകരണ വകുപ്പ് അറിയിച്ചതായി ജോഷി പറഞ്ഞു.

ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ടെങ്കിലും രണ്ടുലക്ഷമാണ് ബാങ്ക് നല്‍കിയത്. മസ്തിഷ്‌കാഘാതം ബാധിച്ച്‌ കേള്‍വിയും കാഴ്‌ചശക്തിയും സംസാരശേഷിയും ഭാഗികമായി നഷ്ടപ്പെട്ട ജോഷി ശസ്ത്രക്രിയ്ക്ക് വിധേയനായി. ഇതിനിടെയാണ് കഴുത്തില്‍ ട്യൂമര്‍ കണ്ടെത്തിയത്. ഇതിനായുളള ചികിത്സയക്കാണ് പണം ആവശ്യപ്പെട്ടത്. അസുഖം കാരണം മരിച്ചാൽ തൻ്റെ മൃതദേഹം കാണാൻ ബാങ്കുകാരും നേതാക്കളും വീട്ടിൽ വരരുത് എന്ന് കത്തയച്ചതായി വ്യാഴാഴ്‌ച മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

0Shares