
2021 ഒക്ടോബര്‍ 29-നാണ് ഹൃദയാഘാതം മൂലം കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാര്‍ മരിക്കുന്നത്. നടൻ്റെ ജനപ്രീതിയും പാരമ്ബര്യവും കണക്കിലെടുത്ത്, പുനീത് രാജ്കുമാറിൻ്റെ ജീവിതം സ്‌കൂളില്‍ പഠിപ്പിക്കുന്ന ഒരു പാഠപുസ്തകത്തിൻ്റെ രൂപത്തില്‍ രേഖപ്പെടുത്തണമെന്നത് വളരെക്കാലമായി ആരാധകരുടെ ആവശ്യമാണ്.ഫാന്‍സ് ക്ലബ്ബുകളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും അഭ്യര്‍ത്ഥന കേള്‍ക്കാന്‍ ബാംഗ്ലൂര്‍ സര്‍വകലാശാല തീരുമാനിച്ചു.
സമീപഭാവിയില്‍ പുനീത് രാജ്കുമാറിനെക്കുറിച്ചുള്ള ഒരു അധ്യായം പാഠ്യപദ്ധതിയില്‍ ചേര്‍ക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. ബികോമിനുള്ള മൂന്നാം സെമസ്റ്റര്‍ കന്നഡ ഭാഷാ സിലബസില്‍ നീനെ രാജകുമാരയില്‍ നിന്നുള്ള ഒരു ഭാഗം ഉള്‍പ്പെടുത്തുമെന്ന് ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി കന്നഡ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം കോര്‍ഡിനേറ്റര്‍ ഡോ. രാമലിംഗപ്പ ടി. ബേഗൂര്‍ പറഞ്ഞു.

പുനീതിൻ്റെ ഭാര്യ അശ്വിനി അടുത്തിടെ പുനീത് രാജ്കുമാറിൻ്റെ നീനേ രാജകുമാര എന്ന പുസ്തകത്തിൻ്റെ നാലാം പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. കന്നഡയില്‍ ഈ വര്‍ഷം ഏറ്റവുമധികം വിറ്റഴിഞ്ഞ ജീവചരിത്രത്തിനുള്ള റെക്കോര്‍ഡും ഈ പുസ്തകത്തിനായിരുന്നു .
