നേന്ത്രപ്പഴം കഴിക്കാറുണ്ടോ; ഹൃദയ ആരോഗ്യവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കണോ, ഇതറിഞ്ഞോളൂ

You are currently viewing നേന്ത്രപ്പഴം കഴിക്കാറുണ്ടോ; ഹൃദയ ആരോഗ്യവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കണോ, ഇതറിഞ്ഞോളൂ

ഇഷ്ടപ്പെട്ട ഒരു ഫലമാണ് നേന്ത്രപ്പഴമെങ്കിലും മലയാളികള്‍ മിക്കവരും പതിവായി നേന്ത്രപ്പഴം കഴിക്കുന്നത് കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചെറുപഴം ആണ് പലർക്കും ഇഷ്ടം. പോഷക സമൃദ്ധമായ ഫലമാണ് നേന്ത്രപ്പഴം. പെട്ടെന്ന് വിശപ്പകറ്റാനും സഹായിക്കുമെന്നതിനാല്‍ ഈ പഴത്തിന് നിരവധി ആരാധകരുണ്ട്. ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ കൂടി അടങ്ങിയ ഒരു ഫലമാണ് നേന്ത്രപ്പഴം. അവ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കണം.

ഒരു ഇടത്തരം നേന്ത്രപ്പഴം കഴിച്ചാല്‍ അതില്‍ നിന്നും 450 മില്ലിഗ്രാം പൊട്ടാസ്യം നമുക്ക് ലഭിക്കുന്നു. നമ്മുടെ ശരീരത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ 13 ശതമാനം പൊട്ടാസ്യം ഇത്തരത്തില്‍ ലഭിക്കും. ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് പൊട്ടാസ്യം. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ പൊട്ടാസ്യത്തിന് കഴിയുമെന്നാണ് പറയപ്പെടുന്നത്. അതിനാല്‍ ദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് ഹൃദയത്തിൻ്റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നു.

അള്‍സര്‍ മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ നിയന്ത്രിക്കുകയും എല്ലിന് ബലം നല്‍കുകയും സന്ധിവാതത്തെ ചെറുക്കുകയും നേന്ത്രപ്പഴത്തിൻ്റെ ആരോഗ്യ ഗുണങ്ങളിൽ ചിലതാണ്. ഇതുകൂടാതെ മലബന്ധത്തെ പ്രതിരോധിക്കാനും നേന്ത്രപ്പഴത്തിന് സാധിക്കും. എന്നാല്‍ പഴുപ്പ് കുറവുള്ള പഴം കഴിക്കുന്നത് ചിലപ്പോള്‍ ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. അതിനാല്‍ നന്നായി പഴുത്ത നേന്ത്രപ്പഴമോ വേവിച്ച നേന്ത്രപ്പഴമോ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

നേന്ത്രപ്പഴത്തിലെ ഘടകങ്ങള്‍ അനീമിയയെ ചെറുക്കാന്‍ ഫലം ചെയ്യും. കൂടാതെ സ്ത്രീകള്‍ക്ക് ആര്‍ത്തവ കാലത്തുണ്ടാകുന്ന പ്രശ്‌നങ്ങളെ തടയാനും നേന്ത്രപ്പഴം സഹായിക്കും. ഏകദേശം 90 കലോറി ഒരു നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. അതുകൂടാതെ ധാരാളം പ്രോട്ടീനും ഫൈബറുകളും ഈ പഴത്തിലുണ്ട്. അതേസമയം കൊഴുപ്പ് കുറവുമാണ്. അതിനാല്‍ തടി കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവരും ആരോഗ്യമുള്ള ശരീരത്തെ വാര്‍ത്തെടുക്കാന്‍ താല്‍പര്യമുള്ളവരും ദിവസവും ഒരു നേന്ത്രപ്പഴമെങ്കിലും കഴിക്കുന്നത് ഉത്തമമാണ്.

0Shares