ബാലഭാസ്‌കറിന്‍റെ മരണം അപകടമല്ല, ആസൂത്രിത കൊലപാതകം; നിലപാടില്‍ ഉറച്ച് കലാഭവന്‍ സോബി

  • Post category:entertainment / news
  • Reading time:1 min read
You are currently viewing ബാലഭാസ്‌കറിന്‍റെ മരണം അപകടമല്ല, ആസൂത്രിത കൊലപാതകം; നിലപാടില്‍  ഉറച്ച് കലാഭവന്‍ സോബി

വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് കലാഭവന്‍ സോബി. കേസില്‍ സോബി ഇന്ന് സി.ബി.ഐക്ക് മുന്നില്‍ നുണ പരിശോധനയ്ക്ക് ഹാജരായി. ബാലഭാസ്‌കറിന്‍റെ മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നും കേസിലെ സി.ബി.ഐ അന്വേഷണം ശരിയായ ദിശയിലാണെന്നും സോബി പറഞ്ഞു.

ബാലഭാസ്‌കറിന്റേത് അപകട മരണമല്ലെന്നും കൊലപാതകമാണെന്നുമുളള ബന്ധുക്കളുടെ പരാതിയിലാണ് സി.ബി.ഐ അന്വേഷണം. ബാലഭാസ്‌കറിന്‍റെ ഡ്രൈവറായിരുന്ന അര്‍ജുന്‍, മാനേജറും സുഹൃത്തുമായിരുന്ന പ്രകാശന്‍ തമ്പി എന്നിവരുടെ നുണപരിശോധന ഇന്നലെ നടന്നിരുന്നു.

0Shares