
കാസർകോട്: ജില്ലയിലെ ദളിത് യുവാക്കളുടെ കായിക ശേഷി വർദ്ധിപ്പിക്കുന്നതിന് ദളിത് ലീഗ് ജില്ലാകമ്മിറ്റി തളങ്കര മാലിക് ദീനാർ മുസ്‌ലിം ഹൈസ് സ്കൂൾ ഗ്രൗണ്ടിൽ നടത്തി യഅയ്യങ്കാളി മെമ്മോറിയൽ ജില്ലാതല ഫുട്ബോൾസെവൻസ് ടൂർണ്ണമെൻറിൻ്റെ സമാപന സമ്മേളനം മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം.വിജയൻ ഉദ്ഘാടനം ചെയ്തു.
ഫൈനൽ മത്സരത്തിൽ കളിക്കാരുമായി അദ്ദേഹം പരിചയപ്പെട്ടു. ഫൈനൽ മൽസരം ഗോൾ നിലസമനിലയായതിനാൽ ട്രൈബേക്കറിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. വാശിയേറിയ മത്സരത്തിൽ അംബേദ്ക്കർ കടാങ്കോട് ഒന്നാം സ്ഥാനവും ,പ്രിയ ദർശിനി മാങ്ങാട് രണ്ടാം സ്ഥാനവും ബ്രദേർസ് പനങ്ങോട് മൂന്നാം സ്ഥാനവും എഫ്.സി. പരപ്പനാലാം സ്ഥാനവും കരസ്ഥമാക്കി

ടൂർണ്ണമെൻ്റിലെ മികച്ച കളിക്കാരനായി അംബേദ്കർ കാടാങ്കോടിൻ്റെ സച്ചിൻ സുകുമാരനും,മികച്ച ഗോൾകീപ്പറായി പ്രിയദർശിനി മാങ്ങാടിൻ്റെ രാഹുലിനെയും ബെസ്റ്റ് ഡിഫൻ്ററായി സുജിത്തിനെയും തെരഞ്ഞെടുത്തു.

ഒന്നാം സ്ഥാനക്കാർക്ക് 33333 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 22222 രൂപയും മൂന്നാം സ്ഥാനക്കാർക്ക്7001 രൂപയും നാലാം സ്ഥാനക്കാർക്ക് 4001 രൂപയും ട്രോഫിയും സമ്മാനമായി നൽകി. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമൂസ ബി. ചെർക്കള സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് രാജു കൃഷ്ണൻ , മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷറഫ് എടനീർ, മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് കെ.എം. ബഷീർ തൊട്ടാൻ, ജില്ലാ പഞ്ചായത്ത് അംഗം പി.ബി.ഷെഫീഷ്, ജനറൽ സെക്രട്ടറി കലാഭവൻ രാജു, ടി.എ.ഷാഫി, ഖാദർ ബദരിയ, കെ.എം. അബ്ദുൽ റഹ്മാൻ, ടി.എ. മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് ചക്കര ,സഹീർ ആസിഫ്, എം.എസ്.സക്കരിയ്യ, ഇഖ്ബാൽ ബാങ്കോട്, ജയൻ ചട്ടംഞ്ചാൽ, ഗഫൂർ തളങ്കര, ഹസ്സൻ പതിക്കുന്നിൽ, നൗഫൽ തായൽ എന്നിവർ സംബന്ധിച്ചു.
