ഓപ്പറേഷൻ ക്ലീൻ കാസർകോട്: കാഞ്ഞങ്ങാട് സ്കൂട്ടിയിൽ കടത്തിയ ഹവാല പണം പിടികൂടി പോലീസ്

  • Post category:local news
  • Reading time:1 min read
You are currently viewing ഓപ്പറേഷൻ ക്ലീൻ കാസർകോട്: കാഞ്ഞങ്ങാട് സ്കൂട്ടിയിൽ കടത്തിയ ഹവാല പണം പിടികൂടി പോലീസ്

കാസർകോട്: ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോട് രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി നടത്തിയ പരിശോധന യിൽ കുഴൽ പണം പിടികൂടി .കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ. പി. ഷൈനിൻ്റെയും നേതൃത്വത്തിൽ രാവിലെ കോട്ടച്ചേരി റെയിൽവേ ഓവർബ്രിഡ്ജിനു സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

KL 60 J 4464 എന്ന നമ്പർ സ്കൂട്ടിയിൽ നിന്നും 5.93 ലക്ഷം രൂപ കുഴൽ പണവുമായി മുഹമ്മദ്‌ അനസ് എന്നയാളെ അറസ്റ്റ് ചെയ്തു. പോലീസ് സംഘത്തിൽ സി.പി. ഓ മാരായ അനീഷ്, രമിത് എന്നിവർ ഉണ്ടായിരുന്നു

0Shares