ജില്ലയുടെ ആരോഗ്യ മേഖലയിൽ വൻ കുതിപ്പ്; ആസ്റ്റർ മിംസ് ആശുപത്രി കാസർകോട്ട് ആരംഭിക്കുന്നു

  • Post category:health / local news
  • Reading time:2 mins read
You are currently viewing ജില്ലയുടെ ആരോഗ്യ മേഖലയിൽ വൻ കുതിപ്പ്;  ആസ്റ്റർ മിംസ് ആശുപത്രി കാസർകോട്ട് ആരംഭിക്കുന്നു

കാസർകോട്: കാസർകോട് ജില്ലയുടെ ആരോഗ്യ മേഖലയിൽ വൻകുതിപ്പിന് അവസരമൊരുക്കി ആസ്റ്റർ മിംസ് ആശുപത്രി കാസർകോട് ആരംഭിക്കുന്നു. കോവിഡ്‌ അതിവ്യാപന കാലത്ത്‌ മംഗലാപ്പുരം അതിർത്തി അടച്ചിട്ട സാഹചര്യത്തിൽ ഒരു പാട്‌ രോഗികൾ മരണത്തിന് വിധേയമാകുകയും കണ്ണൂർ – കാസർകോട് ജില്ലകളിലെ രോഗികൾ ഏറെ ബുദ്ധിമുട്ട്‌ അനുഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ പി.ബി അച്ചു നായന്മാർമൂല എന്ന വ്യവസായി ജില്ലയിലെ ജനങ്ങളോട്‌ വാക്താനം ചെയ്ത സൂപ്പർ സ്പ്ഷാലിറ്റി ഹോസ്പ്പിറ്റൽ എന്ന വാഗ്ദാനം വെറും വാക്കായിരുന്നില്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആതുരസേവന ദാതാക്കളിലൊന്നായ ആസ്റ്റർ ഗ്രൂപ്പിൻ്റെ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കാസർകോട് കൊണ്ട് വരുന്നതിന് വേണ്ടി കഠിന പ്രയത്നം നടത്തുകയും അതിൻ്റെ പ്രാരംഭ നടപടികളിലെത്തി ചേരുകയും ചെയ്തിരിക്കയാണ്.

ആഗോള നിലവാരമുള്ള മുഴുവൻ ചികിത്സാ സംവിധാനങ്ങളും ഉൾക്കൊള്ളുന്ന 300 ബെഡ് ഹോസ്പിറ്റലാണ് ജില്ലയിലെ ചെർക്കളത്തിന് അടുത്തുള്ള ഇന്ദിരാ നഗറിൽ സജ്ജീകരിക്കുന്നതെന്ന് ഫർഹാൻ യാസിൻ റീജ്യണൽ ഡയറക്ടർ, ആസ്റ്റർ ഹോസ്പിറ്റൽസ് കേരള & ഒമാൻ. പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി & ട്രോമ കെയർ വിഭാഗം, ഏറ്റവും ആധുനികമായ കാത്ത് ലാബ് സജ്ജീകരണങ്ങൾ, ന്യൂക്ലിയർ മെഡിസിനും, റേഡിയേഷനും ഉൾപ്പെടെ കാൻസർ ചികിത്സയുടെ മുഴുവൻ സൗകര്യങ്ങളും, റോബോട്ടിക് സർജറി, അവയവം മാറ്റിവെക്കൽ, അത്യാധുനിക ന്യൂറോ സയൻസസ് വിഭാഗം തുടങ്ങിയവ ഉൾപ്പെടെ ആതുര സേവന രംഗത്തെ മുഴുവൻ സൗകര്യങ്ങളും സമന്വയിപ്പിച്ച് 250 കോടി ചെലവിൽ ആണ് പ്രാഥമിക ഘട്ടം പൂർത്തിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉന്നത നിലവാരമുള്ള ചികിത്സാ ലഭ്യതയിൽ കാസർകോട് ജില്ല അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് ശാശ്വതമായ പരിഹാരം കാണുകയാണ് ഈ ഉദ്യമത്തിലൂടെ ഡോ. ആസാദ് മൂപ്പൻ ലക്ഷ്യമിടുന്നത്. അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ ചികിത്സകൾ കൃത്യസമയത്ത് ലഭിക്കാതെ പോകുന്നത് കൊണ്ട് മാത്രം ജീവഹാനി സംഭവിക്കുന്നവരുടെ എണ്ണം ജില്ലയിൽ താരതമ്യേന അധികമാണ്. ഈ പ്രതിസന്ധിക്കും ആസ്റ്റർ മിംസ് പരിഹാരമാകുന്നു.

ആദ്യ ഘട്ടത്തിൽ 300 ബെഡ്ഡഡ് ഹോസ്പിറ്റലാണ് പ്ലാൻ ചെയ്യുന്നതെങ്കിലും സമീപ ഭാവിയിൽ തന്നെ 500 ബെഡ്ഢഡ് ഹോസ്പിറ്റലായി ആസ്റ്റർ മിംസ് കാസർകോടിനെ ഉയർത്തുമെന്നും ഫർഹാൻ യാസിൻ പറഞ്ഞു.


വാർത്താസമ്മേളനത്തിൽ ഡോ. എബ്രഹാം മാമ്മൻ സി.എം.എസ്, ആസ്റ്റർ മിംസ് കോഴിക്കോട്, ഡോ. സൂരജ് കെ. എം സി. എം. എസ് ആസ്റ്റർ മിംസ് കണ്ണൂർ, ഡോ. നൗഫൽ ബഷീർ ഡെപ്യൂട്ടി സി.എം.എസ്, ആസ്റ്റർ മിംസ് കോഴിക്കോട് എന്നിവർ സംസാരിച്ചു. ഫർഹാൻ യാസിൻ റീജ്യണൽ ഡയറക്ടർ, ആസ്റ്റർ ഹോസ്പിറ്റൽസ് കേരള & ഒമാൻ പദ്ധതി വിശദീകരണം നടത്തി. പി.ബി അച്ചു കാസർകോട് നന്ദി പറഞ്ഞു.

0Shares