‘ഉറപ്പാണ് എൽ.ഡി.എഫ്’ എന്നതിനെ ‘നാട് നന്നാകാൻ യു.ഡി.എഫ്’ എന്ന പ്രചാരണ മുദ്രാവാക്യം കൊണ്ട് നേരിടാൻ യു.ഡി.എഫ്

  • Post category:news
  • Reading time:1 min read
You are currently viewing ‘ഉറപ്പാണ് എൽ.ഡി.എഫ്’  എന്നതിനെ ‘നാട് നന്നാകാൻ യു.ഡി.എഫ്’ എന്ന പ്രചാരണ മുദ്രാവാക്യം കൊണ്ട് നേരിടാൻ യു.ഡി.എഫ്

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉറപ്പാണ് എൽ.ഡി.എഫ് എന്ന ഇടതുമുന്നണിയുടെ പ്രചാരണ മുദ്രാവാക്യത്തെ ‘നാട് നന്നാകാൻ യു.ഡി.എഫ്’ എന്ന മുദ്രാവാക്യം കൊണ്ട് ഐക്യ ജനാധിപത്യ മുന്നണി നേരിടും. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പ്രധാന മുദ്രാവാക്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രഖ്യാപിച്ചത്.

നാട് നന്നാകുമെന്ന വാക്ക് നൽകുന്നുവെന്ന ഉറപ്പ് കൂടിയുണ്ട് ഈ മുദ്രാവാക്യത്തിൽ. ഐശ്വര്യ കേരളത്തിനായി വോട്ട് ചെയ്യാമെന്നതാണ് അഭ്യർത്ഥനയെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.സംസ്ഥാന സർക്കാരിന്‍റെ അഴിമതികൾ ഉൾപ്പടെ യു.ഡി.എഫ് പ്രചരണ വിഷയമാക്കും.

ഇതോടൊപ്പം സര്‍ക്കാര്‍ നല്‍കുന്ന പി.ആർ.ഡി പരസ്യത്തിലെ പൊള്ളത്തരം പുറത്ത് കൊണ്ട് വരും. ഐശ്വര്യകേരളം ലോകോത്തര കേരളം എന്ന പേരിൽ പ്രകടനപത്രിക തയ്യാറാക്കി വരികയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

0Shares