കണ്ണൂരിൽ ബസിൽ നഗ്നതാ പ്രദർശനം നടത്തിയ മധ്യവയസ്‌കൻ പോലീസ് പിടിയിൽ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കണ്ണൂരിൽ ബസിൽ നഗ്നതാ പ്രദർശനം നടത്തിയ മധ്യവയസ്‌കൻ പോലീസ് പിടിയിൽ

കണ്ണൂർ ചെറുപുഴയിൽ സ്വകാര്യ ബസിൽ നഗ്നത പ്രദർശനം നടത്തിയ പ്രതി പൊലീസിൻ്റെ പിടിയിൽ. ചിറ്റാരിക്കൽ നല്ലോം പുഴ സ്വദേശി നിരപ്പിൽ ബിനുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഇന്ന് പുലർച്ചെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ചെറുപുഴയിൽ നിന്ന് തളിപ്പറമ്പിലേക്ക് പോകാൻ ബസ്റ്റാന്റിൽ നിർത്തിയിട്ട സ്വാകര്യ ബസിലാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത്. യുവതി ബസിൽ കയറിയപ്പോൾ ഇയാൾ മാത്രമായിരുന്നു യാത്രക്കാരനായി ബസിലുണ്ടായിരുന്നത്.

പിന്നീട് യുവതിയുടെ സമീപത്തെ സീറ്റിൽ വന്നിരുന്ന പ്രതി യാത്രക്കാരിയുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചാണ് നഗന്താ പ്രദർശനം നടത്തിയത്. ദൃശ്യം മൊബൈലിൽ പകർത്തുന്നുണ്ടെന്ന് മനസ്സിലായിട്ടും കൂസലൊന്നുമില്ലാതെ ഇയാൾ പ്രവൃത്തി തുടർന്നു.

0Shares