സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം; സൈബര്‍ സെല്ലില്‍ പരാതി നല്‍കി അർജുൻ്റെ കുടുംബം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം; സൈബര്‍ സെല്ലില്‍ പരാതി നല്‍കി അർജുൻ്റെ കുടുംബം

കോഴിക്കോട്: സൈബർ അതിക്രമത്തിനെതിരെ പരാതി നൽകി ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ കുടുംബം. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി കുടുംബം പറയുന്നു.
അമ്മയുടെ വാര്‍ത്താ സമ്മേളനത്തിലെ വാക്കുകള്‍ എഡിറ്റ് ചെയ്ത് മാറ്റി സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി കുടുംബം പറഞ്ഞു. ചില യുട്യൂബ് ചാനലുകള്‍ അധിക്ഷേപകരമായ വാര്‍ത്തകള്‍ നല്‍കിയെന്നും പരാതിയില്‍ പറയുന്നു.

അർജുൻ്റെ മാതാവിനൊപ്പം വാർത്താസമ്മേളനത്തിൽ ഇരുന്ന സഹോദരി ഷീലയെ ലക്ഷ്യമിട്ടുകൊണ്ടാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഷീല തെറ്റായ കാര്യങ്ങൾ പറഞ്ഞെന്നും തുടർന്ന് മാതാവ് ഇത് മാധ്യമങ്ങളോട് പറഞ്ഞുവെന്ന് ആരോപിച്ചാണ് സൈബർ അതിക്രമം നടക്കുന്നത്. തുടർന്നാണ് കുടുംബം സൈബർ സെല്ലിൽ പരാതിയുമായി സമീപിച്ചത്.

0Shares