
ഖത്തർ ലോകകപ്പ് ഫൈനലിനൊരുങ്ങുമ്പോൾ അര്‍ജന്‍റീനയും ഫ്രാന്‍സും നേര്‍ക്കുനേര്‍ വന്നത് മൂന്നു ലോകകപ്പുകളില്‍. കണക്കുകളില്‍ അര്‍ജന്റീനയാണ് മുന്നിലുള്ളതെങ്കിലും 2018ല്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വാശിയേറിയ പോരാട്ടമായിരുന്നു മൈതാനത്തരങ്ങേറിയത്.
ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയത് കഴിഞ്ഞ റഷ്യന്‍ ലോകകപ്പിന്‍റെ പ്രീക്വാര്‍ട്ടറിലായിരുന്നു. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ ഫ്രാന്‍സ് പരാജയപ്പെടുത്തിയത്. ആദ്യ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിലാണ് ഇരു ടീമുകളും ആദ്യമായി നേര്‍ക്കുനേര്‍ എത്തിയത്. അന്ന് ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന ജയിച്ചത്.
1978ലെ ലോകകപ്പിലാണ് ഇരുവരും പിന്നീട് ഏറ്റുമുട്ടിയത്. ഇത്തവണ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്‍റീനയുടെ ജയം. ആ കുതിപ്പ് തുടര്‍ന്ന അര്‍ജന്റീന ഫൈനലില്‍ നെതര്‍ലന്‍ഡിനെ കീഴടക്കി ആദ്യമായി ലോകചാമ്ബ്യന്മാരായി.

ഇതിന് പുറമേ ഒൻപത് സൗഹൃമത്സരങ്ങളിലും ഇരുവരും നേര്‍ക്ക് നേര്‍ വന്നിട്ടുണ്ട്. അര്‍ജന്‍റീന നാലെണ്ണത്തിലും ഫ്രാന്‍സ് രണ്ടെണ്ണത്തിലും ജയിച്ചു. മൂന്നെണ്ണത്തില്‍ സമനിലയും. ഇന്ന് രാത്രി 8.30ന് ലൂസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുന്നത്.
