
ദേവനന്ദയ്ക്ക് പിന്നാലെ ജനങ്ങളെ ആശങ്കയിലാക്കി ആരതി എന്ന പെണ്‍കുട്ടിയെ കാണാനില്ല. ആലപ്പുഴ പട്ടണക്കാട് സ്വദേശിനിയും പട്ടണക്കാട് പബ്ലിക്ക് സ്‌കൂളില്‍ പത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയുമാണ് ആരതി.

പതിനഞ്ചു വയസുള്ള കുട്ടിയെ ഇന്ന് രാവിലെ പത്ത് മണിക്കാണ് കാണാതാകുന്നത്. നീല ജീന്‍സും ടോപ്പുമാണ് ആ സമയം ആരതി ഇന്ന് ധരിച്ചിരുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. വിവരം ലഭിക്കുന്നവര്‍ പട്ടണക്കാട് പോലീസിനെ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പോലീസ് നമ്പര്‍- 04782592210, 9995627236.
